Shani Margi: ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സൃഷ്ടിക്കും ശശ് രാജയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Sat, 28 Sep 2024-10:42 am,

Shash Mahapurush Rajayoga: ജ്യോതിഷമനുസരിച്ച് ശനി നേർരേഖയിൽ സഞ്ചരിച്ചുകൊണ്ട് ശശ് മഹാപുരുഷ് രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.

Shani Margi 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുന്നതിലൂടെ ശുഭ യോഗങ്ങളും രാജയോഗവും രൂപപ്പെടാറുണ്ട്. ദീപാവലിക്ക് ശേഷം ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അതിലൂടെ ശശ്  രാജയോഗം സൃഷ്ടിക്കും.

ഇത്തരമൊരു സാഹചര്യത്തിൽ ഈ രാജയോഗത്തിൻ്റെ രൂപീകരണം ചില രാശിക്കാർക്ക് ഭാഗ്യനേട്ടങ്ങൾ നൽകും.  ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം... 

മേടം (Aries):  ശശ് രാജയോഗത്തിൻ്റെ രൂപീകരണം മേട രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ രാശിയുടെ വരുമാന ലാഭ സ്ഥാനത്തേക്കാണ് ശനി സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ ഇവരുടെ വരുമാനം വർദ്ധിക്കും, ബിസിനസ്സിൽ നല്ല ഡീലുകൾ ലഭിക്കും, ജോലി ചെയ്യുന്നവർക്ക് പുരോഗതി, നിരവധി നല്ല ജോലി ഓഫറുകൾ, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും.

ഇടവം (Taurus):  ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇടവം രാശിക്കാർക്കും അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ശനി സഞ്ചരിക്കാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി,  ബിസിനസുകാർക്ക് നല്ല സാമ്പത്തിക ലാഭം, ബിസിനസ്സ് വിപുലീകരിക്കും, നല്ല ശമ്പളമുള്ള ജോലികൾക്കുള്ള അവസരങ്ങളും ഈ സമയത്ത് ലഭിക്കും, ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജോലി നേടുന്നതിൽ നിങ്ങൾ വിജയിക്കും. ഈ സമയത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം, സ്ഥാനക്കയറ്റവും ഇഷ്ടമുള്ള സ്ഥലത്തേക്ക് മാറ്റവും ഉണ്ടായേക്കും.

കുംഭം (Aquarius): ശശ് രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും ധാരാളം നേട്ടങ്ങൾ നൽകും.  ശനി ദേവൻ ഈ രാശിയുടെ  ലഗ്ന ഭാവത്തിലൂടെയാണ് സഞ്ചരിക്കുന്നത്.  ഈ കാലയളവിൽ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, ആസൂത്രിത പദ്ധതികൾ വിജയിക്കും, പണവുമായോ ബിസിനസുമായോ ബന്ധപ്പെട്ട നല്ലൊരു വാർത്ത ലഭിക്കും, അത് ഭാവിയിൽ നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഈ കാലയളവിൽ ജോലി ചെയ്യുന്നവരും പുരോഗതി, നിരവധി ജോലി ഓഫറുകൾ, വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link