Shani Margi: നിങ്ങൾ ഈ രാശിക്കാരാണോ? നവംബറിൽ നിങ്ങളുടെ ജീവിതം മാറിമറിയും!
ദീപാവലിക്ക് ശേഷം ശനി കുംഭരാശിയിൽ നേർരേഖയിൽ സഞ്ചരിക്കുന്നു. നവംബർ 15ന് ആണ് ശനി കുംഭരാശിയിൽ സഞ്ചരിക്കുന്നത്. ഇത് 12 രാശിക്കാരെയും സ്വാധീനിക്കും. ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരും. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ അനുഗ്രഹം ലഭിക്കുന്നതെന്ന് അറിയാം.
ഇടവം രാശിക്കാർക്ക് അനുകൂല സമയമാണ്. മുടങ്ങിക്കിടക്കുന്ന ഗൃഹനിർമാണം വേഗത്തിൽ പൂർത്തിയാകും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും. വിദേശയാത്ര ചെയ്യാൻ സാധ്യത.
കുംഭം രാശിയിലെ ശനിയുടെ സഞ്ചാരം മിഥുനം രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവും ഉണ്ടാകും. ദാമ്പത്യ ജീവിതം മനോഹരമായിരിക്കും. നിക്ഷേപങ്ങളിൽ നിന്ന് വരുമാനം ലഭിക്കും.
കുംഭം രാശിക്കാർക്ക് ഇത് അനുകൂല സമയമാണ്. ഇവർക്ക് ഏഴര ശനിയിൽ നിന്നുള്ള ദുരിതങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഏത് കാര്യത്തിലും ഇവർക്ക് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടാകും. പൂർവിക സ്വത്ത് ലഭിക്കും.
കുംഭം രാശിയിലെ ശനിയുടെ സഞ്ചാരം മീനം രാശിക്കാർക്ക് ശുഭഫലങ്ങൾ നൽകും. മീനം രാശിക്കാർ പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാൻ സാധ്യതയുണ്ട്. ഇവർക്ക് സാമ്പത്തിക ഉന്നതി ഉണ്ടാകും. വസ്തു ഇടപാടിൽ ലാഭം ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)