Shani Margi 2024: നവംബറിൽ ശനി നേർരേഖയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം

Tue, 16 Jul 2024-8:02 am,

ജ്യോതിഷ പ്രകാരം ശനി കുംഭ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ കഴിയും

Shani Margi In Kumbh 2024: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും അതിന്റെതായ സമയത്ത് രാശിയും സഞ്ചാരവും മാറാറുണ്ട്. ചിലപ്പോൾ ഗ്രഹങ്ങൾ നേർരേഖയിലും വിപരീത ദിശയിലും സഞ്ചരിക്കും.

ജൂണിൽ ശനി സ്വരാശിയായ കുംഭത്തിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങി ഇനി നവംബറിൽ നേർരേദഖയിൽ സഞ്ചരിച്ചു തുടങ്ങും.

ഇത് എല്ലാ രാശിക്കാരെയും ബാധിക്കും, എന്നാൽ ശനിയുടെ നേരിട്ടുള്ള സ്വാധീനം പ്രത്യേകിച്ച് ഗുണം ചെയ്യുന്ന മൂന്ന് രാശികളുണ്ട്. ഇവർക്ക് ജോലിയിലും ബിസിനസിലും സ്ഥാനക്കയറ്റം ലഭിക്കും. ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

കുംഭം (Aquarius):  ശനി നേർരേഖയിൽ  സഞ്ചരിക്കുന്നത് ഇവർക്ക് ഗുണം ചെയ്യും. ശനി ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്.  അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും, ധനനേട്ടം, നിരവധി മികച്ച അവസരങ്ങൾ ലഭിക്കും

ഇടവം (Taurus):  ശനിയുടെ നേർരേഖയിലേക്കുള്ള ചലനം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിയുടെ കർമ്മ ഗൃഹത്തിലാണ് ശനി സഞ്ചരിക്കാൻ പോകുന്നത്.  ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും പ്രത്യേക പുരോഗതിയുണ്ടാകും, ബുദ്ധി വികസിക്കും, ജോലിയിലും ബിസിനസ്സിലും നല്ല ഫലങ്ങൾ ലഭിക്കും

മിഥുനം (Gemini): ശനിയുടെ നേരിട്ടുള്ള ചലനം ഇവർക്ക് ഗുണം ചെയ്യും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ശനി നേർരേഖയിൽ സഞ്ചരിക്കാൻ പോകുന്നത്. ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ജോലി അല്ലെങ്കിൽ ബിസിനസ് ആവശ്യങ്ങൾക്കായി നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും, ബഹുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും, എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാകും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link