Shani Transit 2023: ശനി സംക്രമണം, ഈ രാശിക്കാര്‍ക്ക് ഇനി സുവർണ്ണ ദിനങ്ങള്‍!!

Wed, 29 Nov 2023-9:27 am,

ശതഭിഷ നക്ഷത്രത്തിൽ ശനി ദേവന്‍റെ പ്രവേശനം 3 രാശിക്കാർക്ക് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. 2024-ലും ശനി സംക്രമിക്കുന്നത് ഈ രാശിക്കാരുടെ  ജീവിതത്തില്‍ ഏറെ സമ്പത്ത് വര്‍ഷിക്കും, ഇവര്‍ക്ക് ജീവിതത്തില്‍ വലിയ പുരോഗതി ലഭിക്കും. ഈ രാശിക്കാരുടെ സുവർണ്ണകാലം ആരംഭിച്ചു എന്ന് പറയാം. ശനിയുടെ രാശിമാറ്റം ശുഭഫലം നല്‍കുന്ന രാശിക്കാര്‍ ഇവരാണ്...    

മേടം രാശി (Aries Zodiac Sign) 

 ശതഭിഷ നക്ഷത്രത്തിൽ ശനി ദേവന്‍റെ  പ്രവേശനം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാരുടെ വരുമാനം വളരെ പെട്ടെന്ന് വര്‍ദ്ധിക്കും. സാമ്പത്തിക നേട്ടത്തിന് പുതിയ വഴികൾ സൃഷ്ടിക്കപ്പെടും. ബിസിനസിൽ വലിയ വരുമാനം ഉണ്ടാകും. നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. സന്താനഭാഗ്യം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും, ഈ രാശിക്കാര്‍ക്ക് ഇത് നിക്ഷേപം നടത്താനുള്ള വളരെ അനുകൂല സമയമാണ്. പുതിയ വീടോ വാഹനമോ വാങ്ങാനുള്ള അവസരം വന്നു ചേരും.

ഇടവം രാശി (Taurus Zodiac Sign)

ശതഭിഷ നക്ഷത്രത്തിലെ ശനി വൃഷഭ രാശിക്കാർക്ക് ഏറെ ശുഭഫലം നൽകും. വൃഷഭരാശിയുടെ അധിപനായ ശുക്രൻ ശനിയുടെ സൗഹൃദ ഗ്രഹമാണ്. അതിനാൽ, ഇടവം രാശിക്കാരോട് ശനി കൂടുതല്‍ ദയ കാണിക്കുന്നു. ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് വരെയേറെ സാമ്പത്തിക നേട്ടമുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കാം. ബിസിനസിൽ ലാഭം ഉണ്ടാകും. ജോലിയിൽ വലിയ സ്ഥാനം നേടാൻ കഴിയും. കുടുംബത്തിൽ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും അന്തരീക്ഷം ഉണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം.

മകരം രാശി ( Capricon Zodiac Sign)

മകരം രാശിക്കാർക്ക് ശനിദേവൻ ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കുന്നത് എല്ലാ കാര്യങ്ങളിലും ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ ഇവര്‍ വലിയ വിജയം കൈവരിക്കും. പണം ലാഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും. സമ്പാദിക്കാനുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം. എവിടെ നിന്നെങ്കിലും തികച്ചും അപ്രതീക്ഷിതമായി പണം ലഭിക്കാം...  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link