Shani Nakshtra Parivartan 2023: രാഹുവിന്‍റെ നക്ഷത്രത്തിൽ ശനി, ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, സമ്പത്ത് വര്‍ഷിക്കും!!

ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് സംക്രമിക്കുന്നു. അതനുസരിച്ച്, ജനുവരി 17 ന് 30 വർഷത്തിന് ശേഷം ശനി കുംഭ രാശിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അതിന്‍റെ സ്വാധീനം ഒട്ടുമിക്ക രാശികളിലും കാണാനിടയായി. അതേപോലെ ഇപ്പോൾ മാർച്ച് 15ന് ശനി രാഹുവിന്‍റെ ശതഭിഷ നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ജ്യോതിഷ പ്രകാരം, ശനിയും രാഹുവും തമ്മിൽ ഒരു സൗഹൃദബോധമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ രാശിമാറ്റത്തിന്‍റെ സ്വാധീനം എല്ലാ രാശിക്കാരുടെ ജീവിതത്തിലും പ്രകടമാവും. എന്നാല്‍, ഈ സമയത്ത്, ചില രാശിക്കാർ ഉണ്ട്, അവർക്ക് പ്രത്യേക സാമ്പത്തിക നേട്ടവും പുരോഗതിയും ലഭിക്കും. ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയാണ് എന്നറിയാം...

മേടം രാശി (Aries Zodiac Sign)
ജ്യോതിഷ പ്രകാരം, ശനിയുടെ രാശിമാറ്റം മേടം രാശിക്കാർക്ക് വളരെ ശുഭകരമായി ഭവിക്കും. ഈ രാശിക്കാരുടെ ജാതകത്തില്‍ ശനി ദേവൻ കർമ്മത്തിന്‍റെ അധിപനും ലാഭ ഗൃഹത്തിൽ സ്ഥിതി ചെയ്യുകയും ചെയ്യുന്നു. ഈ ഒരു സാഹചര്യത്തിൽ മേടം രാശിക്കാരുടെ സമ്പത്ത് വർദ്ധിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്ക് ജോലി ലഭിക്കും. സമൂഹത്തില്‍ ബഹുമാനം ലഭിക്കും. രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് ചില സ്ഥാനമാനങ്ങൾ ലഭിക്കും. എന്നാൽ ഈ സമയത്ത് ചൂതാട്ടം, വാതുവെപ്പ്, മദ്യം മുതലായവയിൽ നിന്ന് സ്വയം അകന്നുനിൽക്കുക.

മിഥുനം രാശി (Gemini Zodiac Sign)
ശനിദേവന്‍റെ രാശിയിലെ മാറ്റം ഈ രാശിക്കാർക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും. ഈ രാശിയുടെ അധിപനായ ബുധനുമായി ശനിക്ക് സൗഹൃദ ബോധമുണ്ട്. നേരെമറിച്ച്, ഈ രാശിയുടെ സംക്രമ ജാതകത്തിൽ, എട്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനായതിനാൽ ഭാഗ്യ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ രാശിക്കാര്‍ക്ക് വിദേശ യാത്രയ്ക്കുള്ള സാധ്യതകൾ ഏറെയാണ്. ഇവര്‍ക്ക് രഹസ്യമായി പണം ലഭിക്കാനുള്ള അവസരവും ലഭിക്കും.
ചിങ്ങം (Leo Zodiac Sign) ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിൽ, ആറാം, ഏഴാം ഭാവങ്ങളുടെ അധിപനായ ശനി ദാമ്പത്യ ജീവിതത്തില്‍ ഭാഗ്യം നല്‍കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാരുടെ വരുമാന സ്രോതസ്സുകൾ തുറക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ ആലോചിക്കുന്നുണ്ട് എങ്കില്‍ അത് ഗുണം ചെയ്യും. ഇതോടൊപ്പം കോടതി കേസുകളില്‍ വിജയം നേടും. പങ്കാളിയുടെ പിന്തുണ ലഭിക്കും. ഈ സമയത്ത് പുതിയ ബിസിനസ് കരാറുകളും സാധ്യമാണ്.
തുലാം (Libra Zodiac Sign)
ശനി ഗ്രഹം ശതഭിഷ നക്ഷത്രത്തിൽ പ്രവേശിക്കുന്നത് ഈ രാശിക്കാർക്ക് സാമ്പത്തികമായി നേട്ടം നല്‍കും. റര്‍ രാശിക്കാരുടെ ജാതകത്തില്‍ അഞ്ചാമത്തെയും നാലാമത്തെയും ഭാവാധിപനായ ശനിദേവൻ ആദായസ്ഥാനത്ത് ഇരിക്കുന്നു. ഇതോടൊപ്പം ത്രികോണ രാജയോഗം രൂപപ്പെടുന്നു. ഇത്, ഈ രാശിക്കാരുടെ ബുദ്ധിയും അറിവും പ്രയോജനം ചെയ്യും. പോസിറ്റീവ് എനർജി പ്രവാഹം വർദ്ധിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)