Planet Vakri 2023: അടുത്ത 6 മാസം ഈ 3 രാശിക്കാര്‍ക്ക് വളരെ മോശം സമയം, ജാഗ്രത പാലിക്കണം

Mon, 19 Jun 2023-1:16 pm,

ശനിയുടെ വിപരീത ചലനം പല രാശിക്കാരിലും കോളിളക്കം സൃഷ്ടിക്കാറുണ്ട്. ജൂൺ 17 മുതൽ ശനി സ്വരാശിയായ കുംഭത്തിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.  ഇത് ഈ 4 രാശിയിൽ പെട്ടവരുടെ ഭാഗ്യം തെളിയിക്കും. എന്നാല്‍, ജൂൺ 17 ന്, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങള്‍ വക്രഗതിയില്‍  സഞ്ചരിയ്ക്കുന്നത് ചില രാശിക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും.  ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ പിന്നോക്ക ചലനംവരുന്ന 6 മാസത്തേക്ക്  തുടരും.  ആ സാഹചര്യത്തില്‍ അടുത്ത  6 മാസത്തേയ്ക്ക് ചില രാശിക്കാര്‍ക്ക് ഏറ്റവും മോശം സമയം പ്രതീക്ഷിക്കാം. അടുത്ത  6 മാസത്തേയ്ക്ക് ശ്രദ്ധിക്കേണ്ട രാശിക്കാര്‍ ഇവരാണ്. 

കര്‍ക്കിടക രാശി (Cancer Zodiac Sign)

ജ്യോതിഷ പ്രകാരം, ഈ മൂന്ന് വലിയ ഗ്രഹങ്ങൾ പിന്നോക്കാവസ്ഥയിൽ വരുന്നത് കർക്കടക രാശിക്കാരെ പ്രത്യേകമായി സ്വാധീനിക്കും. ഈ സമയത്ത് വരവ് ചിലവുകൾ ശ്രദ്ധിക്കണം. ഈ സമയത്ത് വിവേകത്തോടെ പണം ചിലവഴിക്കേണ്ടത് ആവശ്യമാണ്. തൊഴിൽ ചെയ്യുന്നവർ അഹങ്കാരത്തിൽ നിന്ന് അകന്നു നിൽക്കണം. അല്ലാത്തപക്ഷം ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല, ഇത്തരക്കാർക്ക് ഓഫീസിൽ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ഇത് മാനസിക സമ്മർദ്ദവും വർദ്ധിപ്പിക്കും. ഈ സമയത്ത് സാമ്പത്തികവും ദുർബലമാകാം,   കുടുംബവുമായുള്ള ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. 

ചിങ്ങം രാശി  (Leo Zodiac Sign)   അടുത്ത 6 മാസം ഈ രാശിക്കാർക്ക് വളരെ വേദനാജനകമായിരിയ്ക്കും. ഈ സമയത്ത് നിങ്ങൾക്ക് ഒരു ജോലിയും ചെയ്യാൻ തോന്നില്ല. അതേസമയം, പുതിയ ജോലി ചെയ്യുന്ന ആളുകൾക്കും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. നിക്ഷേപത്തിന് ഈ സമയം നല്ലതല്ല. അതുകൊണ്ട് ഏത് ഇടപാടിലും പണം നിക്ഷേപിക്കുന്നതിന് മുമ്പ് ചിന്തിക്കുക. ഈ മൂന്ന് ഗ്രഹങ്ങളുടെ വക്രഗതി മൂലം സമ്മർദ്ദം ഉയർന്നതായിരിക്കും, അതിനാൽ നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ വർദ്ധിക്കും. 

വൃശ്ചികം  രാശി  (Scorpio Zodiac Sign)

ശനി, രാഹു, കേതു എന്നിവയുടെ വക്രഗതി വൃശ്ചിക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാക്കിയേക്കാം. ഈ സമയത്ത്, ഈ രാശിക്കാർക്ക് വ്യക്തിജീവിതത്തിലും തൊഴിൽപരമായും തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത്,അര്‍ത്ഥശൂന്യമായ സംഭാഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം സല്‍പേര് നഷ്ടപ്പെടും. സാമ്പത്തിക മേഖലയിൽ ചിലവുകൾ വർദ്ധിക്കും. എന്നിരുന്നാലും, പങ്കാളിയുടെ സഹായത്തോടെ നിങ്ങൾക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link