Shani Rahu Yuti 2023: ഒക്ടോബർ 17 വരെ ഇവർക്കെല്ലാം പ്രശ്‌നങ്ങളാണ്, നിങ്ങളുടെ രാശി ഇതിൽ ഉണ്ടോ?
കർക്കടകം: കർക്കടക രാശിക്കാരുടെ ആരോഗ്യം മോശമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാൻ സാധ്യതയുണ്ട്. ചെലവുകൾ കൂടും. ഈ സമയത്ത് നിക്ഷേപങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
കന്നി: ശനിയുടെ സംക്രമണം കന്നിരാശിക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. തീരുമാനങ്ങൽ ശ്രദ്ധിച്ച് മാത്രം എടുക്കുക. അല്ലാത്തപക്ഷം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പരാജയപ്പെട്ടേക്കാം. നിങ്ങൾക്ക് അസുഖം വരാൻ സാധ്യതയുണ്ട്.
വൃശ്ചികം: പൂർവ്വിക സ്വത്ത് ലഭിക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടേണ്ടിവരും. നിങ്ങളുടെ ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. തെറ്റായ വഴികളിലൂടെ പണമുണ്ടാക്കുന്നവരുടെ രഹസ്യങ്ങൾ പുറത്തുവരും. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക അല്ലാത്തപക്ഷം അപകടത്തിന് സാധ്യതയുണ്ട്.
കുംഭം: കുംഭം രാശിക്കാർ ഒക്‌ടോബർ 17 വരെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യത്തിൽ കുടുംബത്തിന്റെ പിന്തുണ ലഭിക്കില്ല.
മീനം: ചതയം നക്ഷത്രത്തിൽ ശനിയുടെ സംക്രമണം മീനം രാശിക്കാർക്ക് ഗുണം ചെയ്യില്ല. നിങ്ങളുടെ ആരോഗ്യം മോശമായേക്കാം. മീനം രാശിക്കാർക്ക് ഒക്ടോബർ 17 വരെ സമയം നല്ലതല്ല. പണവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)