Saturn Favorite Zodiac: ഈ രാശിക്കാർക്ക് ലഭിക്കും ശനിയുടെ അനുഗ്രഹം! ലഭിക്കും വൻ പുരോഗതി

Mon, 21 Nov 2022-5:43 am,

 

മകരം രാശിയുടെ അധിപനാണ് ശനി. അതിനാൽ ഈ രാശിയെ ശനിയുടെ പ്രിയരാശിയായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഏഴര, കണ്ടക ശനി കാലത്തും മകര രാശിക്കാർക്ക് അധികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരില്ല.  അതായത് മകരം രാശിക്കാരിൽ ശനി ദേവന്റെ വിശേഷക കൃപ നിലനിൽക്കുന്നുവെന്നർത്ഥം.

ശനി കുംഭ രാശിക്കാരുടെ അധിപനാണ്.  അതിനാൽ ഈ രാശിക്കാർക്കും ശനിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ശനിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല. അതുകൊണ്ടാണ് ഈ ആളുകൾ സാമ്പത്തികമായി ശക്തരായി തുടരുന്നത്.

ശനിയ്ക്ക് ഇടവ രാശിക്കാരോട് വരെയധികം ദയയുണ്ടായിരിക്കും. ഇടവ രാശിക്കാരുടെ അധിപൻ ശുക്രനാണ്. എങ്കിലും ഈ രാശിയും തനിക്ക് പ്രിയമാണ് അതുകൊണ്ടുതന്നെ വർക്കും ലഭിക്കും വാൻ ഗുണങ്ങൾ. ഇവർക്ക് ശനി അശുഭകരമായ ഫലങ്ങൾ നൽകുന്നില്ല. 

തുലാം രാശിയും ശനി ദേവിന് വളരെ പ്രിയപ്പെട്ട രാശിയാണ്. ഈ രാശിയുടെ അധിപൻ ശുക്രനാണ് തുലാം രാശിയിൽ ശനി ഉന്നതനാണ്. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഏഴര ശനി കണ്ടക ശനി എന്നീ പ്രശ്നങ്ങൾ ഉള്ളപ്പോഴും അധികം ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല.  ശനി ഈ രാശിക്കാർക്ക് നല്ല പുരോഗതി നൽകുന്നു. 

ധനു രാശിയുടെ അധിപൻ വ്യാഴമാണ്. ശനിയും വ്യാഴവുമായി നല്ല ബന്ധമുള്ളതിനാൽ ധനു രാശിക്കാർക്ക് ശനിയുടെ പ്രത്യേക അനുഗ്രഹമുണ്ടാകും. ഈ രാശിക്കാർക്ക് ശനി കാരണം അധികം കഷ്ടപ്പെടേണ്ടി വരില്ല. ശനി ഈ രാശിക്കാർക്ക് ധാരാളം പണം നൽകുന്നു.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link