Shani Vakri 2025: ശനിയുടെ മാറ്റം ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യം നൽകും; വർഷം മുഴുവൻ ബംപർ നേട്ടങ്ങൾ

2025ൽ തൻറെ മൂലത്രികോണ രാശിയായ കുംഭത്തിൽ നിന്ന് മീനത്തിലേക്കാണ് ശനി രാശിമാറ്റം നടത്തുന്നത്. ശനിവക്രിയും 2025ലെ പ്രധാന ശനിമാറ്റമാണ്.

2025 ജൂലൈ 13ന് രാവിലെ 9.36ന് ആണ് ശനിയുടെ സഞ്ചാരം വക്രഗതിയിൽ ആരംഭിക്കുന്നത്. ശനി വക്രഗതിയിൽ സഞ്ചരിക്കുന്നതിൻറെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും. എന്നാൽ മൂന്ന് രാശിക്കാർക്ക് ഇത് വലിയ നേട്ടങ്ങൾ നൽകും.

ശനിയുടെ വക്രഗതി കർക്കിടകം രാശിക്കാർക്ക് വലിയ ഭാഗ്യനേട്ടങ്ങൾ കൊണ്ടുവരും. ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. വലിയ സാമ്പത്തിക നേട്ടങ്ങളുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും.
മീനം രാശിക്കാർക്ക് ശനിവക്രി വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. വരുമാനം വർധിക്കും. സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാകും. ജീവിതത്തിൽ ശാന്തിയും സമാധാനവും ഉണ്ടാകും. എന്നാൽ, ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധവേണം.
ഇവടം രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ മേഖലകളിലും ഗുണങ്ങളുണ്ടാകും. കുടുംബത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)