Shani Vakri: ശനി വക്ര​ഗതിയിൽ; ഒക്ടോബർ വരെ ഈ രാശിക്കാർക്ക് ഭാ​ഗ്യകാലം

Thu, 11 Aug 2022-9:04 pm,

മേടം: ഈ കാലയളവിൽ അവരുടെ അന്തസ്സും പദവിയും വർധിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും. പ്രമോഷനും ശമ്പള വർധനവും ഉണ്ടാകും. ജോലിസ്ഥലത്ത് പ്രവർത്തന ശൈലി മെച്ചപ്പെടും. ബഹുമാനവും പ്രശസ്തിയും ലഭിക്കും. ഉന്നത അധികാരികളിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ലാഭം ലഭിക്കും.

 

മീനം: മീനം രാശിക്കാർക്ക് ഇത് നല്ല കാലമാണ്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസുകാർക്ക് ലാഭം ലഭിക്കും. വസ്തു, വാഹനം എന്നിവ വാങ്ങാൻ അനുയോജ്യമായ സമയമാണ്.

 

ധനു: ഏറെ നാളായി മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഓഹരി വിപണിയിലും ലോട്ടറിയിലും ഈ സമയം ലാഭം ലഭിക്കും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൂർണ പിന്തുണ ലഭിക്കും. ശമ്പള വർധനവിനും സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link