Shani Vakri: രാജാവിനെ പോലെ വാഴാം, സർവ്വൈശ്വര്യവും; ശനിയുടെ വക്രഗതിയിൽ നേട്ടം ഇവർക്ക്
ദീപാവലി നാളിലും പ്രതിലോമ ചലനത്തിലാകും ശനി. അതിനാൽ ദീപാവലി കഴിഞ്ഞുള്ള 13 ദിവസം ചില രാശിക്കാർക്ക് വലിയ ഭാഗ്യമാണ്. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
മേടം: മേടം രാശിക്ക് ശനിയുടെ പ്രതിലോമ ചലനം ഗുണം ചെയ്യും. കരിയറിൽ വലിയ നേട്ടമുണ്ടാകും. പുതിയ ജോലി ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ട്. ബിസിനസുകാർക്ക് ധാരാളം നല്ല നിക്ഷേപകരെ കണ്ടെത്താൻ കഴിയും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശനിയുടെ പ്രതിലോമ ചലനം ശുഭ ഫലങ്ങൾ നൽകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് നല്ല വാർത്തകളും ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
ധനു: ശനിയുടെ വിപരീത ചലനം മൂലം ദീപാവലി കഴിഞ്ഞുള്ള 13 ദിവസങ്ങൾ ധനു രാശിക്കാർക്ക് ഗുണം ചെയ്യും. സമൂഹത്തിൽ നിങ്ങളുടെ സ്ഥാനവും അന്തസ്സും വർദ്ധിക്കും. ജോലികളിൽ വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ ചിന്താപൂർവ്വം മാത്രം തീരുമാനങ്ങൾ എടുക്കുക. നിക്ഷേപത്തിന് അനുകൂല സമയമാണിത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)