Kendra Trikona Rajayoga: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും
Shani Vakri Creates Rajayoga: ശനിയുടെ വക്രഗതിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെടുന്നതിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
ശനിവക്രിയുടെ ഫലമായി കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടും. ഇത് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും.
ഗ്രഹങ്ങളുടെ രാശിമാറ്റം കാലാകാലങ്ങളില്‍ സംഭവിക്കും. ഇതിന്റെ ഫലമായി ശുഭ-അശുഭ മാറ്റങ്ങള്‍ സംഭവിക്കും.
ജൂണ്‍ മാസത്തില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കാൻ തുടങ്ങും. ഈ സമയം ചില രാശിക്കാരില്‍ അനുകൂല നേട്ടങ്ങൾ നൽകും. ശനി വക്രി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും.
ഇത് 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങൾ നൽകും. ആ രാശികൾ ഏതൊക്കെ അറിയാം...
കുംഭം (Aquarious): ഈ രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഉണ്ടാകും. ഈ യോഗം കുംഭം രാശിയില്‍ ഒന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് പലർക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും നല്ല ഫലങ്ങള്‍ നല്‍കുകയും ചെയ്യും. ഈ സമയം പുരോഗതിയുണ്ടാകും, ജീവിതത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജോലിക്കാർക്ക്പ്ര മോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാകും, പങ്കാളിയുമായുള്ള ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകും.
ഇടവം (Taurus): ഈ രാശിക്കാര്‍ക്കും കേന്ദ്ര ത്രികോണ രാജയോഗം ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും. ജീവിതത്തിൽ പുരോഗതിയുണ്ടാകും, വരുമാന സ്രോതസ്സില്‍ മാറ്റം വരും, എല്ലാ പദ്ധതികളും വിജയകരമായി പൂര്‍ത്തീകരിക്കും, ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്, ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ സ്ഥലമാറ്റം ലഭിക്കും, ശമ്പള വര്‍ദ്ധനവുണ്ടാകും, ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.
മിഥുനം (Gemini): ഈ രാശിക്കാർക്കും കേന്ദ്ര ത്രികോണ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും നല്‍കും. ഇവരില്‍ ഏത് അവസ്ഥയിലും ഭാഗ്യത്തിന്റെ പിന്തുണയുകും. എല്ലാ ജോലികളിലും മികച്ച മാറ്റങ്ങളും അനുകൂല സാഹചര്യങ്ങളും ഉണ്ടാകും, ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും, പല യാത്രകളും സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും, വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും, മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കും
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)