Shash Rajayogam: അപൂർവ്വ രാജയോ​ഗം സൃഷ്ടിക്കും ശനി; ഈ രണ്ട് രാശികൾ പുരോ​ഗതിയുടെ പാതയിൽ

Mon, 28 Oct 2024-8:01 pm,

കുംഭം രാശിയിൽ ശനി അപൂര്‍വ്വ രാജയോഗമായ ശശ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

 

രണ്ട് രാശികൾക്കാണ് ഇതിന്റെ ഫലം ലഭിക്കുക. 2025 വരെ ഈ രാശികൾക്ക് ​ഗുണം ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം. 

 

മിഥുനം: ഈ കാലയളവിൽ മിഥുനം രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവിടും. ആത്മീയതയിൽ കൂടുതൽ താൽപര്യമുണ്ടാകും. കരിയറിലും പുരോ​ഗതിയുണ്ടാകും. പ്രമോഷനും, ശമ്പള വർധനവും ലഭിച്ചേക്കാം. ബിസിനസിൽ ലാഭമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. 

 

കുംഭം: കുംഭം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും വിജയവും ആത്മസംതൃപ്തിയുമുണ്ടാകും. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. ആത്മിവിശ്വാസം വര്‍ധിക്കും. വീട്ടിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇല്ലാതാകും. പഠനത്തിനായി വിദേശത്ത് പോകാന്‍ സാധിക്കും. ജോലിയില്‍ പ്രമോഷനും ശമ്പളവര്‍ധനയും ലഭിക്കും. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link