MS Dhoni ക്ക് Team India യുടെ ക്യാപ്റ്റൻസി എങ്ങനെ ലഭിച്ചു? വെളിപ്പെടുത്തലുമായി Sharad Pawar

Mon, 08 Mar 2021-7:38 am,

എൻ‌സി‌പി നേതാവ് (NCP) ശരദ് പവാർ 2005 നും 2008 നും ഇടയിൽ ബിസിസിഐ (BCCI) ചെയർമാനായിരുന്നു. 2007 ൽ എം‌എസ് ധോണിയെ (MS Dhoni) ഇന്ത്യൻ ടീമിനെ ഏൽപ്പിച്ചു.

ഇന്ത്യൻ ക്രിക്കറ്റിന് മികച്ച സംഭാവന നൽകിയ ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് മുൻ ക്യാപ്റ്റൻ എം‌എസ് ധോണി (MS Dhoni) എന്ന് ശരത് പവാർ പറഞ്ഞു. 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ (India Tour of England) രാഹുൽ ദ്രാവിഡ് (Rahul Dravid)ശരത് പവാറിനോട്  ക്യാപ്റ്റൻ സ്ഥാനം തന്റെ കളിയെ ബാധിക്കുകയാണെന്നും അദ്ദേഹം രാജി വയ്ക്കാൻ  ആഗ്രഹിക്കുന്നുവെന്നും പറഞ്ഞതായി പവാർ വെളിപ്പെടുത്തിയിട്ടുണ്ട്.   

ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ പവാർ സച്ചിനോട് (Sachin Tendulkar) ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും വിസമ്മതിച്ചു. ആ സമയം പവാർ സച്ചിനോട് ചോദിച്ചു ഇനി ആര് ഈ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമെന്ന് അപ്പോൾ സച്ചിൻ ധോണിയുടെ പേര് നിർദ്ദേശിച്ചശേഷം പറഞ്ഞത് ഇപ്രകാരമാണ് 'ലോകമെമ്പാടും ഇന്ത്യൻ ക്രിക്കറ്റിനെ പ്രശസ്തരാക്കാൻ കഴിയുന്ന ഒരു കളിക്കാരൻ ഞങ്ങളുടെ പക്കലുണ്ടെന്നാണ്'.  ഇതോടെ ധോണിയ്ക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റിന്  ലോകമെമ്പാടുമുള്ള അംഗീകാരം നേടിയെടുക്കാനും സാധിച്ചു. 

2007 ൽ രാഹുൽ ദ്രാവിഡിന്റെ (Rahul Dravid) നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിന്റെ (World Cup 2007) ആദ്യ റൌണ്ടിൽ തന്നെ പുറത്തായിരുന്നു.  ഇതിൽ നിരവധി വിമാർശങ്ങളാണ് ടീമിന് നേരിടേണ്ടിവന്നത്.  ശേഷം അതേ വർഷം ഐസിസി ടി-20 ലോകകപ്പിൽ (ICC T20 World Cup 2007)  എം‌എസ് ധോണിയെ (MS Dhoni) ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കി. 

എം‌എസ് ധോണിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ 2007 ടി 20 ലോകകപ്പ്, 2011 ഐ‌സി‌സി ലോകകപ്പ് (ICC T20 World Cup), ഐ‌സി‌സി ചാമ്പ്യൻസ് ട്രോഫി (ICC Champions Trophy 2013) എന്നിവ നേടി. ഇതിനുപുറമെ അദ്ദേഹം ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യൻ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ചു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link