Shash Mahapurusha Rajaygoa: ശനി വക്രി സൃഷ്ടിക്കും ശശ് മഹാപുരുഷ രാജയോഗം; ഇവർക്ക് ലഭിക്കും ഇട്ടുമൂടാനുള്ള സമ്പത്ത്!

Wed, 03 Jul 2024-9:49 pm,

Shash Mahapurush Rajayoga: ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിൽ പ്രവേശിച്ചതോടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും.

Shani Vakri: കർമ്മങ്ങളുടെ ഫലം കൃതിഥ്യമായി നൽകുന്ന ശനിയെ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.

അതുകൊണ്ടുതന്നെ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പോകാൻ ശനിക്ക് രണ്ടര വർഷത്തെ സമയം വേണം. ഇതിലൂടെ ശനിയ്ക്ക് മൊത്തത്തിൽ രാശി ചക്രം പൂർത്തിയാക്കാൻ ൩൦ വർഷത്തെ സമയമെടുക്കും.

ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ശനി നിലവിൽ സ്വരാശിയായ കുംഭത്തിലാണ്. ജൂൺ 29 ന് ശനി ഈ രാശിയിൽ വക്രഗതിയിൽ ചലിക്കാൻ തുടങ്ങി.

ശനിയുടെ രാശിമാറ്റം ചില രാശിക്കാർക്ക് നേട്ടവും മറ്റുള്ളവർക്ക് കോട്ടവും നൽകുന്നുണ്ട്. ശനിയുടെ ഈ വക്രഗതി ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ മിന്നിത്തിളങ്ങുന്ന ചില രാശികൾ ഏതൊക്കെ എന്നറിയാം...

 

ശനി സ്വരാശിയായ കുംഭത്തിലോ മകരത്തിലോ ആണെങ്കിലോ അല്ലെങ്കിൽ ഉച്ച രാശിയായ തുലാത്തിലൂടെ കടന്ന് കേന്ദ്ര ഭാവത്തിൽ നിൽക്കുമ്പോഴോ ആണ് ഈ രാജയോഗം സൃഷ്ടിക്കുന്നത്. ഇതിലൂടെ നേട്ടം കൊയ്യുന്നവരെ അറിയാം...

ഇടവം (Taurus): ഇവർക്ക് ശശ് മഹാപുരുഷ രാജയഗം വലിയ നേട്ടങ്ങൾ നൽകും. മുടങ്ങിയ പണികൾ പൂർത്തിയാകും,  നല്ല ജോലി ലഭിക്കും, ജോലിയുള്ളവർക്ക് പ്രമോഷൻ ലഭിക്കും, ബിസിനസിൽ വലിയ പുരോഗതിയുണ്ടാകും.

കുംഭം (aquarius): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇതിലൂടെ ഇവരുടെ സമയം തെളിയും, കോടതി കേസ് എന്നിവയിൽ നിന്നും മുക്തമാക്കും, മാനസിക ശാരീരിക ബുദ്ധിമുട്ടുകൾ മാറും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, സാമ്പത്തിക നേട്ടം ഉണ്ടാകും. 

വ്യശ്ചികം (Scorpio): ശശ് രാജയോഗം ഇവർക്കും അടിപൊളി നേട്ടങ്ങൾ നൽകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, ചെലവുകൾ കുറയും, നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും, ബിസിനസിലും നേട്ടങ്ങൾ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link