Double Rajayoga: വർഷങ്ങൾക്ക് ശേഷം ദസറയിൽ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണകാലം ഒപ്പം ധനമഴ!
Double Rajayoga On Navarathri: വൈദിക കലണ്ടർ അനുസരിച്ച് ഈ വർഷത്തെ ദസറ ഒക്ടോബർ 12 നാണ് ആഘോഷിക്കുന്നത്. ഈ ദിവസം 2 രാജയോഗങ്ങൾ സൃഷ്ടിക്കും.
ഈ ദിവസം ശുക്രൻ തുലാം രാശിയിലായതിനാൽ മാളവ്യ രാജയോഗവും കർമ്മ ഫലദാതാവായ ശനി കുംഭത്തിലിരുന്നുകൊണ്ട് ശശ് മഹാപുരുഷ രാജയോഗവും സൃഷ്ടിക്കും.
ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാജയോഗത്തിൻ്റെ ഫലം എല്ലാ രാശിക്കാരിലും ബാധകമാകും.
ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...
മകരം (Capricorn): ശശ് മാളവ്യ രാജയോഗെയിം ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ, ഈ രാശിയുടെ സമ്പത്തിൻ്റെ ഭവനത്തിലാണ് ശനി സഞ്ചരിക്കുന്നത് അതുപോലെ ശുക്രൻ കർമ്മഗൃഹത്തിൽ നീങ്ങുന്നു. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും, സമ്പത്ത് വർദ്ധിക്കും, ജോലിസ്ഥലത്ത് വിജയസാധ്യത, ബിസിനസ്സുകാർക്ക് ലാഭം, തൊഴിൽ രഹിതർക്ക് ജോലി എന്നിവ ലഭിക്കും.
തുലാം (Libra): ഈ ഡബിൾ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ ജാതകത്തിൻ്റെ ലഗ്നഭാവത്തിലൂടെ ശുക്രൻ സഞ്ചരിക്കുമ്പോൾ ശനി നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിലായിരിക്കും. അതിനാൽ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, സാമ്പത്തിക സ്ഥിതിയിൽ കാര്യമായ പുരോഗതിക്ക് സാധ്യത, കടത്തിൽ നിന്ന് മോചനം ലഭിക്കും, ഈ സമയത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയബന്ധത്തിൽ വിജയം നേടാനാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും.
ഇടവം (Taurus): ഇരട്ട രാജയോഗത്തിന്റെ രൂപീകരണം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം ശുക്രൻ നിങ്ങളുടെ രാശിയുടെ ആറാം സ്ഥാനത്തും ശനി കർമ്മ ഭവനത്തിലും സഞ്ചരിക്കുന്നു. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് കോടതി കേസുകളിൽ വിജയം, തൊഴിൽരഹിതർക്ക് ഈ സമയത്ത് ജോലി, വിദ്യാഭ്യാസ മേഖലയിൽ വലിയ വിജയം, ജനങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, അതുവഴി അവർക്ക് പല മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ ലഭിക്കും, ആഗ്രഹങ്ങൾ സഫലമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)