`Shershaah` Captain Vikram Batraയുടെ ജീവിതം വെളിപ്പെടുത്തും ഈ ദുര്‍ലഭ ചിത്രങ്ങള്‍

Thu, 12 Aug 2021-7:34 pm,

1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. അസാമാന്യധൈര്യത്തിന്‍റെ പേരിൽ 'ഷേർഷാ' എന്ന വിളിപ്പേരുനേടിയ അദ്ദേഹം, ശത്രുക്കളെ അപ്രതീക്ഷിതമായി ആക്രമിക്കാനാണു തീരുമാനിച്ചത്. ശത്രു സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ്, ബത്ര ജീവൻവെടിഞ്ഞു. ഒന്നുകിൽ ഞാൻ ത്രിവർണ്ണപതാക ഉയർത്തിയിട്ടു തിരിച്ചുവരും അല്ലെങ്കിൽ അല്ലെങ്കിൽ അതു പുതച്ച്, തിരികെവരും. ഇതായിരുന്നു ബത്ര പോരാട്ടത്തിനിടയിൽ പറഞ്ഞത്.

ക്യാപ്റ്റൻ വിക്രം ബത്രയ്ക്ക് (Captain Vikram Batra)ഏറ്റവും വലിയ സൈനിക ബഹുമതിയായ പരമവീര ചക്ര  (Param Vir Chakra) നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.  1999ലെ കാർഗിൽ യുദ്ധത്തിൽക്കാട്ടിയ വീരോചിതമായ സേവനത്തിനാണ് മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. 

 

1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്

വിക്രമം ബത്രയുടെ  ഇരട്ട സഹോദരനായ വിശാല്‍,  അദ്ദേഹം യുദ്ധ മേഖലയിൽ നിന്ന് എഴുതിയ കത്തുകൾ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.  " എന്‍റെ  കയ്യക്ഷരം കാര്യമാക്കേണ്ട. ഞാൻ 17,200 അടി ഉയരത്തിലാണ്. ഇവിടെ നല്ല തണുപ്പാണ്," എന്നദ്ദേഹം  കത്തിൽ പറയുന്നു.

1974 സെപ്റ്റംബർ 9ന്  ഹിമാചല്‍ പ്രദേശിലെ  ഗുജ്ജാർ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം.   ജി. എൽ. ബത്രയും ജയ്‌കമൽ ബത്രയുമായിരുന്നു. മാതാപിതാക്കൾ. 1996ൽ  ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ ചേർന്നു. മനേക്ഷാ ബറ്റാലിന്റെ ജസ്സോർ കമ്പനിയിലായിരുന്ന അദ്ദേഹംകരസേനയുടെ  പതിമൂന്നാം  ജമ്മു കശ്മീര്‍  റൈഫിൾസിൽ നിയമനംലഭിച്ചു. പിന്നീടദ്ദേഹം, ക്യാപ്‌റ്റൻ പദവിയിലേക്കുയർന്നു.

ഇരട്ട സഹോദരനായ വിശാല്‍ ബത്രയ്ക്കൊപ്പം ക്യാപ്റ്റൻ വിക്രം ബത്ര

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link