Shivamogga Airport: അത്യാധുനിക സൗകര്യങ്ങളോടെ ശിവമോഗ എയർപോർട്ട്- ചിത്രങ്ങൾ കാണാം
താമരയുടെ ആകൃതിയിലാണ് ശിവമോഗ വിമാനത്താവളം നിർമിച്ചിരിക്കുന്നത്.
450 കോടി രൂപ ചെലവിലാണ് പുതിയ വിമാനത്താവളം നിർമിച്ചത്.
ബെംഗളൂരുവിലെ കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം കഴിഞ്ഞാൽ കർണാടകയിലെ 3,200 മീറ്റർ നീളമുള്ള രണ്ടാമത്തെ റൺവേയാണ് ശിവമോഗ വിമാനത്താവളത്തിനുള്ളത്.
ശിവമോഗയിലെയും മറ്റ് സമീപ പ്രദേശങ്ങളിലെയും കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും വിമാനത്താവളം മെച്ചപ്പെടുത്തും.
662.38 ഏക്കർ ഭൂമിയിലാണ് ശിവമോഗ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റൺവേ, ടെർമിനൽ കെട്ടിടം, എടിസി ടവർ, ഫയർ സ്റ്റേഷൻ കെട്ടിടം എന്നിവ കൂടാതെ ടാക്സിവേ, അപ്രോച്ച് റോഡ്, പെരിഫറൽ റോഡ്, കോമ്പൗണ്ട് ഭിത്തി എന്നിവയുമുണ്ട്.