Poonam Pandey: മോഡലിങ്ങിൽ നിന്ന് സിനിമയിലേക്കെത്തിയ പൂനം പാണ്ഡെ; വിവാദങ്ങളുടെ തോഴി
മോഡലും നടിയുമായ പൂനം പാണ്ഡെ അന്തരിച്ചു.
സെർവിക്കൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
32 വയസായിരുന്നു. ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ചായിരുന്നു അന്ത്യം.
ആദ്യകാലത്ത് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന പൂനം പിന്നീട് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചു.
ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിൽ പൂനം അഭിനയിച്ചിട്ടുണ്ട്.
2013ൽ നാഷാ എന്ന ഹിന്ദി ചിത്രത്തിലൂടെയണ് പൂനം പാണ്ഡെ സിനിമാ മേഖലയിൽ എത്തിയത്.
നിരവധി വിവാദങ്ങളും താരത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്.
2011ലെ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം കിരീടം നേടിയാൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബിസിസിഐയിൽ നിന്നും എതിർപ്പ് ഉയർന്നതിനാൽ പൂനം പാണ്ഡെ തീരുമാനം മാറ്റി.
2012ലെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പങ്കുവച്ചിരുന്നു.