Shriya Saran: അപ്സരസിനെ പോലെ ശ്രിയ ശരൺ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Wed, 29 Mar 2023-4:51 pm,

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ശ്രിയ അഭിനയിച്ചു കഴിഞ്ഞു. രാജമൌലി സംവിധാനം ചെയ്ത ആർആർആർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും ശ്രിയ വേഷമിട്ടിരുന്നു.

2001-ൽ പുറത്തിറങ്ങിയ ഇഷ്ടം ആണ് ശ്രിയയുടെ  ആദ്യ ചിത്രം. 2002ൽ പുറത്തിറങ്ങിയ നുവ്വെ നുവ്വെ ആണ് ശ്രിയയുടെ ആദ്യ വാണിജ്യ വിജയം നേടിയ ചിത്രം. 

2003ലാണ് ശ്രിയ ശരൺ തമിഴിൽ അരങ്ങേറ്റം കുറിച്ചത്. എനക്ക് 20 ഉനക്ക് 18 എന്ന ചിത്രം പക്ഷേ വിജയിച്ചില്ല. എന്നാൽ തമിഴിൽ ധാരാളം അവസരങ്ങൾ ശ്രിയക്ക് ലഭിച്ചു. 

രജനികാന്തിന്റെ ഹിറ്റ് ചിത്രമായ ശിവാജി: ദ ബോസ്സ് എന്ന ചിത്രത്തിലും ശ്രിയ അഭിനയിച്ചു.

മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിൻ്റെ ഹിന്ദി റീമേക്കിൽ ശ്രിയ അഭിനയിച്ചിരുന്നു. പോക്കിരിരാജ എന്ന മലയാള ചിത്രത്തിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്. 

സ്വകാര്യ ജീവിതത്തിന് വലിയ പ്രധാന്യം നൽകാറുള്ള താരമാണ് ശ്രിയ. ഗർഭകാലത്തെ കുറിച്ചുള്ള വിവരങ്ങൾ പോലും പുറത്തുവരാതെ സൂക്ഷിച്ച ശ്രിയ ജനുവരിയിലാണ് അമ്മയായ വിവരം പങ്കുവെച്ചത്. 

റഷ്യൻ പൌരനായ ആൻഡ്രൂസ് കോഷേവുമായുള്ള താരത്തിൻ്റെ പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഭർത്താവിനോടുള്ള സ്നേഹം പൊതുസ്ഥലത്ത് വെച്ച് പ്രകടിപ്പിക്കുന്നത് അതിര് കടക്കുന്നുണ്ടെന്ന വിമർശനവും ശ്രേയ ഏറ്റുവാങ്ങാറുണ്ട്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link