Shukra Gochar 2023: ഈ 5 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ജനുവരി 22 മുതൽ ആരംഭിക്കും!
ശുക്രൻ ജനുവരി 22 ന് തന്റെ മിത്രമായ ശനിയുടെ രാശിയായ കുംഭത്തിൽ പ്രവേശിക്കും. ഈ സംക്രമണം ചില രാശിക്കാർക്ക് ദോഷം ചെയ്യും അതുപോലെ ചില രാശിക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങളും നൽകും.
ഇടവം: ഇടവ രാശിയുടെ അധിപനാണ് ശുക്രൻ. അതുകൊണ്ടുതന്നെ ഈ ശുക്ര സംക്രമണം ഇവർക്ക് ജോലിസ്ഥലത്ത് ധാരാളം നേട്ടങ്ങൾ നൽകും. പ്രമോഷൻ, നേതൃത്വത്തിന്റെ റോൾ എന്നിവ ഈ സമയം ലഭിക്കും. സുഹൃത്തിന്റെ സഹായത്താൽ നേട്ടമുണ്ടാകും. നിങ്ങളുടെ വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. വസ്തു-വാഹന സംബന്ധമായ നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം: ശുക്ര സംക്രമണം മിഥുന രാശിക്കാർക്ക് ഭാഗ്യം നൽകും. ഇതുവരെ മുടങ്ങിക്കിടന്ന ജോലികൾ ഈ സമയം മുതൽ പൂർത്തിയാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും. ഗ്ലാമർ സംസാര മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നേട്ടങ്ങൾ ലഭിക്കും. സ്വാധീനവും ബഹുമാനവും വർദ്ധിക്കും. അവിവാഹിതരായവരുടെ വിവാഹം ഈ സമയം നടക്കും.
ചിങ്ങം: ശുക്രന്റെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പങ്കാളിത്ത പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാക്കും. കുടുംബജീവിതം നന്നായിരിക്കും. വ്യക്തിത്വം തിളങ്ങും.
തുലാം: തുലാം രാശിയുടെ അധിപൻ ശുക്രനാണ്. അതുകൊണ്ട് തുലാം രാശിക്കാർക്ക് ശുക്രന്റെ സംക്രമം ശുഭകരമായ ഫലങ്ങൾ നൽകും. പ്രണയ ജീവിതത്തിൽ നല്ലതായിരിക്കും. കല, സിനിമ, മാധ്യമംഎന്നീ മേഖലകളിൽ നിന്നുള്ളവർക്ക് ശുക്രന്റെ സംക്രമം വലിയ സ്ഥാനം നൽകും. വലിയൊരു ജോലിയുടെ ഓഫർ വന്നേക്കും. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും.
ധനു: ധനു രാശിക്കാർക്ക് ശുക്രന്റെ രാശിമാറ്റം ഏറെ ഗുണങ്ങൾ നൽകും. ധൈര്യം, ശക്തി എന്നിവ ഈ സമയം വർദ്ധിക്കും. നിങ്ങൾക്ക് ഏന്തെങ്കിലും ഒരു പുതിയ ജോലി ആരംഭിക്കാൻ കഴിയും, അതിൽ നിങ്ങൾക്ക് മികച്ച വിജയം നൽകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് ബഹുമാനം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)