Shukra Gochar 2024: ഹനുമാൻ ജയന്തി കഴിയട്ടേ... ഈ ആറ് രാശിക്കാർ വിജയങ്ങൾ കൊണ്ട് അമ്മാനമാടും
മേടം: മേടരാശിക്കാർക്ക് ശുക്രൻ്റെ സംക്രമണം വളരെ അനുകൂലമായിരിക്കും. നിങ്ങൾ അവിവാഹിതരാണെങ്കിൽ വിവാഹം ഉറപ്പിക്കപ്പെട്ടേക്കാം. മേടരാശിക്കാർക്ക് ഏപ്രിൽ 25 മുതൽ മെയ് 19 വരെയുള്ള പ്രണയബന്ധങ്ങൾക്ക് ഏറെ അനുകൂലമാണ്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാനും സാധിക്കും. സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.
കർക്കിടകം: ജോലിക്കാർക്ക് ഏറ്റവും മികച്ച ഒരു കാലഘട്ടം ആയിരിക്കും ഈ ശുക്ര സംക്രമണത്തിലൂടെ ലഭിക്കുക. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യത ഏറെയാണ്. നിങ്ങൾ പ്രശസ്തനാകാനുള്ള സാധ്യതയും ഉണ്ട്. ബിസിനസ് പുരോഗതിയും കർക്കിടക രാശിക്കാർക്ക് ശുക്രസംക്രമണം പ്രദാനം ചെയ്യും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയും ഉണ്ട്. വിദേശ ജോലി എന്ന ഒരു സ്വപ്നം ഉള്ളിൽ കൊണ്ടു നടക്കുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ ആ സ്വപ്നം യാഥാർത്ഥ്യമാകാനും ഈ ശുക്രസംക്രമണം കാരണമായേക്കാം.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ശുക്രസംക്രമണം ജീവിതത്തിൽ വിജയവും പ്രശസ്തിയും കൊണ്ടുവരും. ജോലിസ്ഥലത്ത് നിങ്ങളുടെ തീരുമാനങ്ങൾ മാനിക്കപ്പെടുകയും നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. നിങ്ങൾക്ക് ഒരു സർക്കാർ ജോലി ലഭിക്കായി കഠിനശ്രമം നടത്താൻ അനുകൂലമായ സമയമാണിത്. നിങ്ങളുടെ കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ ലഭിച്ചേക്കാം.
തുലാം: ശുക്രൻ്റെ സംക്രമണം തുലാം രാശിക്കാർക്കും ഏറെ ശുഭകരമാണ്. സർക്കാർ ജോലികൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ 25 മുതൽ മെയ് 19 വരെയുള്ള സമയം ഏറെ അനുകൂലമാണ്. വിദ്യാഭ്യാസ രംഗത്തും മത്സര പരീക്ഷകളുടെ രംഗത്തും വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ശ്രമിച്ചുകൊണ്ടേയിരിക്കണം.
ധനു: ശുക്രൻ്റെ സംക്രമണം ധനു രാശിക്കാർക്ക് വിജയങ്ങൾ സമ്മാനിക്കും. വിദ്യാഭ്യാസ രംഗത്തും മത്സര പരീക്ഷകളുടെ രംഗത്തും മികച്ച നേട്ടം കൈവരിക്കാൻ കഴിയും. പ്രണയ വിവാഹത്തിന് അനുയോജ്യമായ സമയമാണിത്. ജോലി ചെയ്യുന്നവർക്ക് മേലധികാരിയുമായി നല്ല ബന്ധം ഉണ്ടാകും.
മകരം: ശുക്രൻ്റെ രാശിമാറ്റം മകരരാശിക്കാർക്ക് ചില നല്ല വാർത്തകൾ നൽകും. ഏപ്രിൽ 25 ന് ശേഷം വസ്തു വാങ്ങാനോ പുതിയ കാർ വാങ്ങാനോ കഴിഞ്ഞേക്കാം. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളും അവസാനിച്ചേക്കാം. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കും ഈ രാശിമാറ്റം നല്ല സമയമാണ്.