Shukra Gochar: ശുക്രൻ ഇടവ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ!

Thu, 20 Apr 2023-7:09 pm,

ഈ സമയം സമ്പത്തും ആദരവും നല്‍കുന്ന ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തില്‍ പ്രവേശിച്ചിരിക്കുകയാണ്.  ഇതിലൂടെ മഹാധന രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.   ഇത് ഈ 3 രാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും.  മഹാധന രാജയോഗത്തിന്റെ ഫലമായി നേട്ടങ്ങള്‍ ലഭിക്കുന്ന ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

 

ഇടവം (Taurus):  ഇടവം രാശിക്കാര്‍ക്ക് ഈ സമയം ഏറെ നേട്ടങ്ങള്‍ ലഭിക്കുന്ന സമയമാണ്.  ഇവർക്കും മഹാധനയോഗത്തിലൂടെ വളരെ ശുഭകരമായ നേട്ടങ്ങൾ ലഭിക്കും.  ഈ രാശിയില്‍ മഹാലക്ഷ്മി യോഗവും രൂപപ്പെടുന്നതിനാല്‍ ഇവർക്ക് സാമ്പത്തിക നേട്ടങ്ങളും വരുമാന വര്‍ദ്ധനവും ലഭിക്കും, ജോലിയില്‍ സ്ഥാനക്കയറ്റത്തിനും വിജയത്തിനും സാധ്യത, തൊഴില്‍ രഹിതര്‍ക്ക് ഈ സമയം തൊഴില്‍ ലഭിക്കും. നിക്ഷേപത്തിനും ഇത് നല്ല സമയമാണ്. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ ലാഭമുണ്ടാകും.

കന്നി (Virgo): ഇടവം രാശിയിലെ ശുക്രന്റെ സംക്രമം കന്നിരാശിക്കാര്‍ക്ക് വളരെയധികം ശുഭകരമായിരിക്കും. ഇവർക്ക് പ്രതീക്ഷിക്കാത്ത ധനലാഭം ഉണ്ടാകും. കഠിനാധ്വാനത്തിലൂടെ ജോലിയില്‍ വിജയം കൈവരിക്കാൻ കഴിയും. വിദേശയാത്രക്ക് സാധ്യത, മത്സര പരീക്ഷകളില്‍ വിജയം നേടാനാകും. ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും.  സംഗീതം, കല, ഹോട്ടല്‍, മദ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് സമയം അനുകൂലമായിരിക്കും.

 

മകരം (Capricorn): മഹാധനയോഗത്തിന്റെ രൂപീകരണത്തിലൂടെ മകരം രാശിക്കാര്‍ക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും.  ഈ യോഗത്താല്‍ നിങ്ങള്‍ക്ക് തൊഴില്‍, ബിസിനസ്സ് എന്നിവയില്‍ പുരോഗതിയും പണവും നേടാനാകും. വരുമാനം വര്‍ദ്ധിക്കും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കും. ബിസിനസുകാര്‍ക്ക് വലിയ ഓര്‍ഡര്‍ ലഭിക്കും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link