Malavya Rajayog 2025: മാളവ്യ യോഗത്താൽ ഇവർ പുതുവർഷത്തിൽ തിളങ്ങും, ലഭിക്കും അപാര സമ്പത്ത്!

Mon, 02 Dec 2024-10:48 am,

Shukra Gochar: ജ്യോതിഷമനുസരിച്ച് പുതുവർഷത്തിൽ സമ്പത്തിൻ്റെ ദാതാവായ ശുക്രൻ അതിൻ്റെ ഉന്നത രാശിയായ മീനരാശിയിൽ സംക്രമിക്കും, അതിലൂടെ  മാളവ്യ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും

ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ സ്ഥാനം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താറുണ്ട്. ശുക്രനെ സമ്പത്ത്, സ്നേഹം, ഐശ്വര്യം, സന്തോഷം മുതലായവയുടെ ഘടകമായിട്ടാണ് ജ്യോതിഷത്തിൽ കണക്കാക്കുന്നത്

ശുക്രൻ രാശിചക്രം മാറ്റുമ്പോഴെല്ലാം അത് 12 രാശികളേയും ബാധിക്കും. വൈദിക കലണ്ടർ അനുസരിച്ച് നിലവിൽ ശുക്രൻ ധനു രാശിയിലാണ്. 

2025 ൽ ശുക്രൻ അതിൻ്റെ ഏറ്റവും ഉയർന്ന രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. 2025 ജനുവരി 28 ചൊവ്വാഴ്ച രാവിലെ 07:12 നാണ് ശുക്രൻ അതിൻ്റെ ഉച്ച രാശിയായ മീനരാശിയിൽ പ്രവേശിക്കുന്നത്. ഇതിലൂടെ  മാളവ്യ രാജയോഗം രൂപപ്പെടും.

ഈ യോഗം ചില രാശികളിൽ വളരെ ശുഭകരമായ സ്വാധീനം ചെലുത്താറുണ്ട്. ഈ രാശിക്കാരുടെ ഭാഗ്യം 2025 ൽ തിളങ്ങും. ആ ഭാഗ്യ രാശികളെക്കുറിച്ചറിയാം...

 

ഇടവം (Taurus): ഇവർക്ക് 2025 വളരെ ഭാഗ്യമായിരിക്കും. ശുക്രൻ ഇടവത്തിന്റെ ഭരണ ഗ്രഹമാണ്.  ഈ രാജയോഗത്തിൻ്റെ രൂപീകരണം വരുമാനത്തിൻ്റെ പുതിയ വഴികൾ തെളിയിക്കും. പഴയ നിക്ഷേപങ്ങൾക്ക് ലാഭം ലഭിക്കും. ഈ സമയത്ത് ഭാഗ്യം നിങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കും, പുരോഗതിക്ക് അവസരങ്ങൾ ഉണ്ടാകും. പ്രധാനപ്പെട്ട എന്തെങ്കിലും ജോലികൾ ബാക്കിയുണ്ടെങ്കിൽ, ഈ സമയത്ത് അത് പൂർത്തിയാക്കുക. പരസ്പരം നല്ല സമയം ചെലവഴിക്കാൻ കഴിയും. ഈ സമയം അഭിഭാഷകർക്കും ബിസിനസുകാർക്കും പ്രത്യേകിച്ചും ഗുണം ചെയ്യും

കർക്കടകം (Cancer):  ഇവർക്കും മാളവ്യ രാജ്യയോഗം വളരെയധികം നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കരിയറിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കും, ഏത് ജോലിയിലും കഠിനാധ്വാനം ചെയ്താൽ നല്ല ഫലം ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത, ഓഫീസിലെ അന്തരീക്ഷം നല്ലതായിരിക്കും, പങ്കാളിയുമായി മികച്ച സംഭാഷണങ്ങൾ ഉണ്ടാകും, ബന്ധങ്ങൾ കൂടുതൽ ദൃഢമാകും, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാൻ കഴിയും, സമൂഹത്തിൽ അംഗീകാരം വർദ്ധിക്കും. ബിസിനസിൽ ലാഭം.

ധനു (Sagittarius):  ഇവർക്ക് ഈ സമയം അടിപൊളി നേട്ടങ്ങൾ  ലഭിക്കും. മാളവ്യ രാജയോഗം മൂലം ഭൗതികസുഖവും സമ്പത്തും ലഭിക്കും. കുടുംബത്തിൻ്റെ ചില പഴയ സ്വത്തുക്കൾ കണ്ടെത്താനാകും. കരിയർ പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും, നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് ശരിയായ സമയമാണ്. കച്ചവടം ചെയ്യുന്നവർക്കും ലാഭമുണ്ടാകും. കോടതി സംബന്ധമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. ഈ സമയത്ത്, നിങ്ങൾക്ക് ഒരു പ്രത്യേക വ്യക്തിയെ കണ്ടുമുട്ടാം, അത് നിങ്ങളുടെ കരിയറിൽ വലിയ മാറ്റമുണ്ടാക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link