Shukra Gochar 2023: ശുക്ര ദേവന്റെ രാശിമാറ്റം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും; ഈ മാസം ഇവർക്ക് ലഭിക്കും സൂപ്പർ നേട്ടങ്ങൾ

Fri, 07 Apr 2023-7:18 am,

ഏപ്രിൽ 6 ആയ ഇന്നലെ ശുക്രൻ മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിച്ചു. ഈ രാശിമാറ്റം 5 രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. അടുത്ത മാസാം വരെ ഈ രാശിക്കാരുടെ  വീട്ടിൽ നല്ല വാർത്തകൾ ഉണ്ടാകും. വാഹനം-വസ്തുവകകൾ എന്നിവ വാങ്ങാൻ യോഗം.  ആ 5 ഭാഗ്യ രാശികൾ ആരൊക്കെയെന്ന് നോക്കാം.

ഇടവം (Taurus):  ശുക്രന്റെ സംക്രമത്തോടെ ഈ രാശിക്കാർക്ക് സമൂഹത്തിൽ ബഹുമാനവും പ്രശസ്തിയും വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. എതിരാളികൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുമെങ്കിലും അവർക്ക് നിങ്ങളെ പരാജയപ്പെടുത്താൻ കഴിയുംയില്ല.

കുംഭം (Aquarius):  ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമണം പല തരത്തിലുള്ള ശുഭവാർത്തകൾ നൽകും. വീട്-ഭൂമി, വാഹനം, സ്വത്ത് എന്നിവയ്ക്ക് യോഗം. ജോലി ചെയ്യുന്നവർക്ക് നല്ല ഇൻക്രിമെന്റും പ്രമോഷനും ലഭിക്കും.

കന്നി (Virgo):  ശുക്ര ഗോചരത്തിന്റെ പ്രഭാവം ഈ രാശിക്കാരുടെ ബിസിനസ്സ് പുരോഗമിക്കുകയും വിപുലീകരിക്കാനും കഴിയും.  ഇണയുമായുള്ള ഏകോപനം മികച്ചതായിരിക്കും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. വിദേശയാത്രയ്ക്കും സാധ്യത.

മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് കരിയറിൽ ഗുണം ചെയ്യും. സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ ഉത്തരവാദിത്തം  ലഭിക്കും. കുടുംബത്തിന്റെ ആരോഗ്യം മികച്ചതായിരിക്കും. ഗൃഹത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാൻ യോഗം.  വും മംഗളകരവുമായ ഏത് ജോലിയും ചെയ്യാം. 

മേടം (Aries):  2023 ലെ ശുക്ര ഗോചരം മൂലം മേടം രാശിക്കാർക്ക്  ശുഭകരമായ ഫലങ്ങൾ ലഭിക്കും. കോടതിയിൽ നടക്കുന്ന കേസുകളിൽ അനുകൂല വിധി ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പല ജോലികളും ഈ സമയത്ത് പൂർത്തീകരിക്കാൻ സാധ്യത. കുടുംബത്തോടൊപ്പം തീർത്ഥാടനത്തിനും പോകാം.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link