Malavya Rajyog: ശുക്രന്റെ രാശിമാറ്റത്തിലൂടെ മാളവ്യ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
Shukra Gochar In April: നിലവിൽ ശുക്രൻ അതിൻ്റെ ഉയർന്ന രാശിയായ മീനത്തിലാണ്. ശുക്രൻ മീന രാശിയിലാകുന്നത് മാളവ്യ രാജയോഗം സൃഷ്ടിക്കും. വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും
ഏപ്രിൽ 24 ന് ശുക്രൻ മീന രാശിയിൽ നിന്നും മാറി മേടരാശിയിൽ പ്രവേശിക്കുന്നതുവരെ ഈ രാജയോഗം നിലനിൽക്കും.
മേട രാശിയിൽ ശുക്രൻ സംക്രമിക്കുന്നതിന് മുമ്പുള്ള ഈ 9 ദിവസങ്ങൾ 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയം ഇവർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): മാളവ്യരാജയോഗം ഇടവ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ഉത്സാഹവും ആത്മവിശ്വാസവും വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും, ബഹുമാനം വർദ്ധിക്കും, ചില വലിയ വിജയങ്ങൾ നേടാൻ യോഗം, ആരെയും അപമാനിക്കരുത്.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ഈ സമയം ഒരുപാട് സന്തോഷം നൽകും. ഒരു കുടുംബാംഗവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ജോലിയും ബിസിനസും ചെയ്യുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും
തുലാം (Libra): മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുന്നത് വലിയ സന്തോഷം നൽകും. ഈ സമയം നിങ്ങളുടെ ഭാഗ്യം ഉണരും, കരിയറും പണവുമായി ബന്ധപ്പെട്ട വലിയ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കുകയോ നിങ്ങൾ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറുകയോ ചെയ്യാം. മതപരമായ സ്ഥലത്തേക്ക് ഒരു യാത്ര പോകാം
ധനു (Sagittarius): ഈ സമയം ധനു രാശിക്കാർക്കും വളരെ അനുകൂലമാണ്. എല്ലാ ജോലികളിലും നിങ്ങൾക്ക് സഹായം ലഭിക്കും, തൊഴിൽ തേടിയുള്ള അലച്ചിലിന് പരിഹാരമുണ്ടാകും, നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ജോലി ലഭിക്കും. പ്രണയ ജീവിതത്തിൽ ജാഗ്രത പാലിക്കുക.
മീനം (Pisces): ഈ രാശിക്കാർക്കും ഈ സമയം വളരെ നല്ലതാണ്. ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടാകും, ഒരു കുടുംബാംഗത്തിൻ്റെ നേട്ടം നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിക്കും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം സഫലമാകും. കരിയറിൽ പുരോഗതിയിലേക്കുള്ള പുതിയ വഴികൾ തുറക്കും. പ്രണയ ദമ്പതികളുടെ വിവാഹം ഉറപ്പിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)