26 ദിവസത്തേക്ക് ഈ 6 രാശിക്കാർക്ക് രാജയോഗം; ലഭിക്കും കിടിലം ആഡംബരയോഗം

Fri, 24 Mar 2023-11:10 am,

ഗ്രഹങ്ങളുടെ ലോകത്ത് രാശിമാറ്റം ഒരു സാധാരണ കാര്യമാണ്. എന്നാൽ ശുക്രന്റെ സംക്രമണം വളരെ പ്രധാനമാണ്. എല്ലാ രാശിക്കാരിലും ഇത് നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും. ശുക്രൻ 2023 ഏപ്രിൽ 6 ന് സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിക്കും. മെയ് 2 വരെ ഇവിടെ തുടരും. ഏതൊക്കെ രാശികളിൽ ശുക്രന്റെ സംക്രമണം അത്ഭുതകരമായ ഫലമുണ്ടാക്കുമെന്ന് നോക്കാം.

മേടം (Aries): മേട രാശിക്കാർക്ക് ശുക്ര സംക്രമം വളരെ ശുഭകരമായിരിക്കും. ഇത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ഈ സമയം നിങ്ങൾക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ജോലി സംബന്ധമായി യാത്ര ചെയ്യേണ്ടി വന്നേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വരില്ല. പ്രണയ ജീവിതത്തിലും ശുക്ര കൃപയാൽ ആനന്ദമുണ്ടാകും.  

ഇടവം (Taurus): ശുക്രന്റെ സംക്രമം ഇടവ രാശിക്കാർക്കും പുതിയ അവസരങ്ങൾ നൽകും. എന്നാൽ ഈ കാലയളവിൽ പുതിയ ജോലികൾ ആരംഭിക്കരുത്. ബിസിനസുകാർക്ക് മനസ്സിൽ ആഗ്രഹിച്ച ഫലം ലഭിക്കില്ല. ഈ സംക്രമം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ നൽകും. ഒപ്പം സാമ്പത്തിക രംഗത്ത്  വിജയം ലഭിക്കും.

 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് നല്ല സമ്പാദ്യം സേവ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. പുതിയ അവസരങ്ങൾ ലഭ്യമാകും. പുതിയ ബിസിനസ് തുടങ്ങാൻ അവസരം ലഭിക്കും.

 

കന്നി (Virgo): കന്നി രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം സുവർണ്ണ നേട്ടങ്ങൾ നൽകും.  ഇവർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. സാമ്പത്തിക പ്രതിസന്ധി നീങ്ങും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. പ്രണയം പൂർണ്ണമായും ആസ്വദിക്കാൻ ഈ സമയം കഴിയും.

മകരം (Capricorn): ശുക്ര സംക്രമം മകരം രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ സമയം ഇവർക്ക് കരിയറിൽ ഉന്നതങ്ങളിൽ എത്താൻ കഴിയും. ശുക്രസംക്രണം ബിസിനസുകാർക്ക് നല്ല ഫലങ്ങൾ നൽകും. മികച്ച ധനനേട്ടമുണ്ടാകും.  

കുംഭം (Aquarius):  കുംഭ രാശിക്കാർക്കും ഈ ശുക്ര സംക്രമണം വളരെ ഭാഗ്യമായിരിക്കും. ജോലിയിൽ നിങ്ങൾക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണമായി പിന്തുണ ഉണ്ടാകും. സമ്പാദ്യം ഉണ്ടാക്കാൻ സാധിക്കും. ബിസിനസ്സിലും ലാഭം ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link