Shukraditya Yoga: 1 വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
Shukraditya Yoga In Mithun: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. അതുകൊണ്ടുതന്നെ സൂര്യൻ ഒരു രാശിയിൽ നിന്നും മാറിയാൽ പിന്നെ അതിലേക്ക് തിരിച്ചെത്താൻ ഒരു വർഷത്തെ സമയമെടുക്കും.
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജാവിൻ്റെ രാശി മാറ്റം എല്ലാ രാശികളിലുമുള്ള ആളുകളുടെ ജീവിതത്തെ പല തരത്തിൽ ബാധിക്കും. ജൂൺ 15 ന് സൂര്യൻ ബുധൻ്റെ രാശിയായ മിഥുനത്തിലേക്ക് പ്രവേശിച്ചു. ഇവിടെ നേരത്തെ തന്നെ ബുധനും ശുക്രനുമുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ സൂര്യനും ബുധനും ചേർന്ന് ബുധാദിത്യയോഗവും ശുക്രനും സൂര്യനും ചേർന്ന് ശുക്രാദിത്യയോഗവും രൂപപ്പെടുന്നു. ഒരു വർഷത്തിനു ശേഷം മിഥുന രാശിയിൽ ശുക്രാദിത്യയോഗം രൂപപ്പെടുന്നതിനാൽ ചില രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.
മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും, സമ്പത്തിൽ വർദ്ധനവുണ്ടാകും, ശുക്രാദിത്യ യോഗം രൂപപ്പെടുന്നതിനാൽ ജൂലൈ 16 വരെ ഏതൊക്കെ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കുമെന്ന് നമുക്ക് നോക്കാം...
കന്നി (Virgo): ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രാദിത്യയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ കഴിയും, കരിയറിലെ അനാവശ്യ കാരണങ്ങളാൽ ജോലി മാറാം. ഇതിൽ നിങ്ങൾക്ക് പ്രയോജനം മാത്രമേ ലഭിക്കൂ.
കുംഭം (Aquarius): ശുക്രനും സൂര്യനും ചേർന്ന് രൂപപ്പെടുന്ന ശുക്രാദിത്യ യോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ജോലി ചെയ്യുന്നവർക്ക് ചില യാത്രകൾ ചെയ്യേണ്ടി വരും. ഈ യാത്രകളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും, ജോലിയിൽ പുതിയ അവസരങ്ങൾ ലഭിച്ചേക്കാം, അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എല്ലാ മേഖലയിലും വിജയത്തോടെ പണം സമ്പാദിക്കാൻ കഴിയും, ബിസിനസിൽ നിങ്ങൾ തയ്യാറാക്കിയ പ്ലാൻ വിജയിക്കും
ചിങ്ങം (Leo): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രാദിത്യയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ സുഖസൗകര്യങ്ങൾ നിറഞ്ഞവരായിരിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും, കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും, കോടതി വ്യവഹാരങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും, ഈ കാലയളവ് തൊഴിൽ ചെയ്യുന്നവർക്കും നല്ലതായിരിക്കും, നിങ്ങളുടെ ജോലി വിലമതിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)