Shukraditya Yoga: 10 വർഷങ്ങൾക്ക് ശേഷം ശുക്രാദിത്യയോഗം; ഈ രാശിക്കാർക്കിനി ഉയർച്ച മാത്രം

Tue, 07 May 2024-12:23 pm,

Shukraditya Yoga 2024: ജ്യോതിഷ പ്രകാരം 10 വർഷത്തിന് ശേഷം ശുക്രാദിത്യ യോഗം രൂപപ്പെടാൻ പോകുകയാണ്. ഈ യോഗത്തിന്റെ സ്പെഷ്യൽ നേട്ടം ഈ 3 രാശിക്കാർക്ക് ഉണ്ടാകും. 

 

Shukraditya Rajyoga: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ സഞ്ചരിക്കുകയും ശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  അതിന്റെ പ്രഭാവം ജാതകരുടെ ജീവിതത്തിൽ ദൃശ്യമാകും

മെയ് 14 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ഇടവ രാശിയിൽ സഞ്ചരിക്കും. മെയ് 19 ന് ശുക്രൻ ഇടവ രാശിയിൽ പ്രവേശിക്കും. അതുമൂലം ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കും. 10 വർഷത്തിന് ശേഷമാണ് ഈ സംഗമം സംഭവിക്കുന്നത്.

 

ശുക്രാദിത്യ യോഗത്തിന്റെ ഫലം തൊഴിൽ രംഗത്ത് നല്ല മാറ്റങ്ങൾ, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നും മോചനം, ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  ജ്യോതിഷത്തിൽ ശുക്രാദിത്യ രാജയോഗത്തിൻ്റെ ഗുണഫലങ്ങൾ ഏതൊക്കെ രാശിക്കാർക്ക് നേട്ടം ഉണ്ടാകും.  

 

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ശുക്രാദിത്യ യോഗത്തിന്റെ രൂപീകരണത്തിൽ നിന്നും ധാരാളം നേട്ടങ്ങൾ ലഭിക്കും.  ഈ കാലയളവിൽ ഈ രാശിക്കാരുടെ വ്യക്തിത്വം വളരെയധികം മെച്ചപ്പെടും. കരിയറിൽ മികച്ച പ്രകടനം കാഴ്ചവെക്കും, അവരുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും, വിവാഹിതരുടെ ജീവിതത്തിൽ സമയം അനുകൂലമായിരിക്കും.

 

മിഥുനം (Gemini): ജ്യോതിഷ പ്രകാരം മിഥുന രാശിക്കാർക്ക് ശുക്രാദിത്യ രാജയോഗം മികച്ച ഫലങ്ങൾ നൽകും. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നേട്ടമുണ്ടാകും. ഈ സമയത്ത് ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. സാമ്പത്തികമായി വലിയ പുരോഗതിയുണ്ടാകും.

 

ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ശുക്രാദിത്യ രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ രാജയോഗഫലത്തിലൂടെ വരുമാനത്തിൽ വർധനവുണ്ടാകും. പുതിയ വരുമാന മാർഗങ്ങൾ തെളിയും, ഈ കാലയളവിൽ അവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. ഈ കാലയളവിൽ നിക്ഷേപിക്കുന്നതിലൂടെ വലിയ നേട്ടങ്ങൾ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link