Potato Side effects: അത്രയ്ക്ക് കേമനല്ല...! ഉരുളക്കിഴങ്ങിനുണ്ട് ഈ പ്രശ്നങ്ങൾ
നിരവധി പോഷകഗുണമുള്ള കിഴങ്ങു വർഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്.
ഇതിന്റെ തൊലിക്കും നിരവധി ഗുണങ്ങളുണ്ട്
എന്നിരുന്നാലും ഉരുളക്കിഴങ്ങിന്റെ പതിവ് ഉപയോഗം ശരീരത്തിന് അത്ര നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് രക്തസമ്മർദ്ധം വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
കാർബോഹൈഡ്രേറ്റ് അളവ് കൂടിയ കിഴങ്ങുവർഗമായതിനാൽ ഭാരം കൂടാൻ കാരണമാകുന്നു.
പ്രമേഹരോഗികൾ പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് അത്ര ഗുണകരമല്ല.
ചിലർക്ക് ഉരുളക്കിഴങ്ങിന്റെ പതിവ് ഉപയോഗം ആസ്ത്മ പോലുള്ള ശ്വാസകോശരോഗങ്ങൾക്ക് കാരണമായേക്കാം
ഉരുളക്കിഴങ്ങിലും അന്നജം കാണപ്പെടുന്നു. അതിനാൽ ഇതിന്റെ അമിതമായ ഉപയോഗം അലർജി പ്രശ്‌നങ്ങൾക്ക് കാരണമാകും.
ഉരുളക്കിഴങ്ങിന്റെ അമിത ഉപയോഗം പൊണ്ണത്തടിക്ക് കാരണമാകാം.