Fast Foods: രുചികരമെങ്കിലും ദോഷം മാത്രം; ഫാസ്റ്റ് ഫുഡ് കഴിക്കുന്നവർ ശ്രദ്ധിക്കുക!
അമിതമായി പഞ്ചസാര ചേർത്ത പാനീയങ്ങളും ഭക്ഷണങ്ങളും ശരീരഭാരം വർധിപ്പിക്കും.
കൊഴുപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരതാപനില വർധിപ്പിക്കും.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും മദ്യപാനം പോലുള്ള ശീലങ്ങളും രക്തസമ്മർദ്ദത്തിലേക്ക് നയിക്കും.
അമിതമായി ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും കഴിക്കുന്നത് പോഷകക്കുറവിലേക്ക് നയിക്കും.
അമിതമായി ഫാസ്റ്റ്ഫുഡുകൾ കഴിക്കുന്നത് ക്രമാതീതമായി ശരീരഭാരം ഉയരുന്നതിന് കാരണമാകും.
ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിലേക്കും ഇത് നിരവധി രോഗങ്ങളിലേക്കും നയിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)