Yellow teeth: പുകവലിച്ച് പല്ല് മഞ്ഞ നിറമായോ? ഈ സിമ്പിള്‍ ടിപ്‌സിലുണ്ട് മാജിക്!
ഉപ്പ് - എള്ളെണ്ണ: ഒരു പാത്രത്തിൽ കുറച്ച് ഉപ്പ് എടുക്കുക. ഇതിലേയ്ക്ക് അൽപ്പം എള്ളെണ്ണ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ പേസ്റ്റ് പല്ലിൽ പുരട്ടിയാൽ പല്ലുകൾ മുത്തുകൾ പോലെ തിളങ്ങും.
മഞ്ഞൾ - കടുകെണ്ണ: കടുകെണ്ണയിൽ അൽപ്പം മഞ്ഞൾ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷിൽ പുരട്ടി പല്ല് തേക്കുക. ഇത് പല്ലിൻ്റെ മഞ്ഞനിറം പെട്ടെന്ന് ഇല്ലാതാക്കും.
ബേക്കിംഗ് സോഡ - നാരങ്ങ നീര്: അര ടീസ്പൂൺ ബേക്കിംഗ് സോഡ നാരങ്ങാനീരിൽ കലർത്തി യോജിപ്പിക്കുക. ഇത് ടൂത്ത് ബ്രഷിൽ പുരട്ടി പതുക്കെ പല്ല് തേക്കുക. പല്ല് വളരെ വേഗത്തിൽ തന്നെ വെള്ള നിറം വീണ്ടെടുക്കും.
ഓറഞ്ച് തൊലി: ഓറഞ്ച് തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കാൻ കഴിയുമെന്ന കാര്യം പലർക്കും അറിയില്ല. ഓറഞ്ച് തൊലിയുടെ ഉള്ളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് പല്ലിൽ പുരട്ടുന്നത് മഞ്ഞനിറം ഇല്ലാതാക്കും.
ആപ്പിൾ സിഡെർ വിനെഗർ: ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ചാലിച്ച് മൗത്ത് വാഷായി ഉപയോഗിക്കുന്നത് പല്ലിൻ്റെ മഞ്ഞനിറം ക്രമേണ ഇല്ലാതാക്കാൻ സഹായിക്കും. ഉയർന്ന ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് നേരിട്ട് ഉപയോഗിക്കാൻ പാടില്ല. നേരിട്ട് ഉപയോഗിച്ചാൽ അത് പല്ലിൻ്റെ ഇനാമലിന് കേടുവരുത്തും. ഇത് വെള്ളത്തിൽ കലർത്തി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
ടൂത്ത് പേസ്റ്റ്: പല്ലുകൾ മഞ്ഞനിറമാകുന്നത് തടയാൻ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തിൽ രണ്ട് തവണയെങ്കിലും പല്ല് തേക്കണം. കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.