Abhaya Hiranmayi: സാരിയിൽ പൊളി ലുക്കിൽ ഗായിക അഭയ ഹിരണ്മയി, ചിത്രങ്ങൾ വൈറൽ

Sat, 04 Jun 2022-10:51 pm,

മലയാളത്തിന് പുറമേ തെലുങ്കിലും പാടിയിട്ടുള്ള അഭയ ആദ്യമായി പാടുന്നത് 2014-ൽ പുറത്തിറങ്ങിയ നാക്കു പെന്റാ നാക്കു ടാക്ക എന്ന സിനിമയിലാണ്.

ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ തന്നെ താനേ എന്ന ഗാനത്തിലെ ‘കണിമലരെ മുല്ലേ’ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസ്സുകളിൽ ഇടം നേടിയത്. 

ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും വീറും വാശിയോടെയും പൊരുതി ജയിച്ച് മുന്നിലേക്ക് വന്ന കലാകാരി കൂടിയാണ് അഭയ.  ഈ കഴിഞ്ഞ ദിവസങ്ങളിലും അഭയയുടെ സ്വകാര്യ ജീവിതമായി ബന്ധപ്പെട്ട് ചില വാർത്തകൾ വന്നിട്ടുണ്ടായിരുന്നു. അതിന് മുഖം കൊടുക്കാതെ പ്രതികരണങ്ങൾ നടത്താതെ പോരാടിയ ആളാണ് അഭയ. 

 

സമൂഹ മാധ്യമങ്ങളിൽ അഭയക്ക് എതിരെ വിമർശനങ്ങളും പ്രതികരണങ്ങളും സൈബർ അതിക്രമങ്ങളും നടന്നിട്ടുണ്ടായിരുന്നു. അതിനെ ഒന്നും മൈൻഡ് ചെയ്യാതെ തന്റെ പ്രൊഫഷണൽ ലൈഫുമായി മുന്നോട്ട് പോവുകയാണ് അഭയ.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ അഭയ ഒരു സിനിമ താരത്തിനെ പോലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തുന്ന ഒരാളാണ്. അഭയയുടെ ഏറ്റവും ഫോട്ടോഷൂട്ട് പക്ഷേ അത്തരത്തിൽ ഒന്നല്ല. 

 

സിൽവർ സാരിയിൽ കേരളീയ ലുക്കിൽ മലയാളി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. ‘നാഭി ബൈ നേമി’ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ സാരിയിലാണ് അഭയ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. 

ഉഷ സണ്ണിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സോണിയുടെ മേക്കപ്പിൽ അർപ്പിത മേരി ജോണാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link