benefits of laughing: മനസ്സ് തുറന്ന് ചിരിച്ചോളൂ.... നേട്ടങ്ങൾ പിന്നാലെ പോരും
ചിരി സ്ട്രസ് ലെവല്‍ കുറയ്ക്കാൻ സഹായിക്കുന്നു. തലച്ചോറിലെ ഫീല്‍ ഗുഡ് ഹോര്‍മോണ്‍സിന്റെ ഉല്‍പാദനം കൂടുകയും കോര്‍ട്ടിസോൾ പോലുള്ള സ്ട്രസ് ഹോര്‍മോണ്‍സിൻ്റെ ഉൽപാദനം കുറയ്ക്കുകയും ചെയ്യുന്നു.
ശരീരത്തിലെ അധിക കലോറിയെ കുറയ്ക്കാൻ ചിരി സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ ശരീരഭാരവും കുറയുന്നു.
മനസ്സ് തുറന്ന് ചിരിക്കുന്നത് നല്ലൊരു വ്യായാമം കൂടിയാണ്. ചിരിക്കുന്നത് ശരീരത്തിലെ അവയവങ്ങളിൽ ഓക്സിജൻ എത്തിക്കാൻ സഹായിക്കുന്നു.
ചിരി ശരീരത്തിലെ എന്‍ഡോര്‍ഫിൻ്റെ ഉല്‍പാദനത്തെ കൂട്ടുകയും ഇത് വഴി പേശികളിലെ പിരിമുറുക്കവും വേദനയും കുറയ്ക്കുകയും ചെയ്യുന്നു.
അവയവങ്ങളിലേക്ക് ഓക്‌സിജന്‍ എത്തുന്ന അളവ് കൂട്ടുന്നതിലൂടെ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ചിരിക്ക് സാധിക്കും.
ചിരിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുകയും ആയുസ്സ് വർദ്ധിക്കുകയും ചെയ്യുന്നു.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)