Skincare: മുഖക്കുരുവിനെ തുരത്താം, തിളക്കമുള്ള ചർമ്മം നേടാം... മാമ്പഴം ഉണ്ടല്ലോ
അവശ്യ വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവ അടങ്ങിയ മാമ്പഴം ചർമ്മത്തിൻറെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു.
ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിന് ജലാംശം പ്രധാനമാണ്. മാമ്പഴത്തിലെ ഉയർന്ന ജലാംശം ചർമ്മത്തെ വരൾച്ചയിൽ നിന്ന് തടയുന്നു. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും സഹായിക്കുന്നു.
വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ് മാമ്പഴം. ഇത് ചർമ്മത്തെ മൃദുവാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു.
മുഖക്കുരുവിനെ ചെറുക്കാൻ മാമ്പഴം മികച്ചതാണ്. ഇതിന് ആൻറി ഇൻഫ്ലമേറ്ററി ആൻറി മൈക്രോബയൽ ഗുണങ്ങൾ ഉണ്ട്. മാമ്പഴത്തിലെ നാരുകൾ ദഹനം മികച്ചതാക്കുന്നു. ഇത് ശരീരത്തിലെ വിഷവസ്തുക്കൾ കുറയ്ക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
മാമ്പഴത്തിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ തടയാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)