Skoda Kushaq Compact SUV: സ്റ്റൈലിഷ് ലുക്കിൽ സ്കോഡ കുഷാക്ക് എത്തുന്നു
സ്കോഡയുടെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ പുറത്തിറക്കുന്ന ആദ്യ വാഹനമാണിത്. ഇന്ത്യ കേന്ദ്രീകരിച്ചുള്ള പുതിയ മോഡലുകൾക്കായുള്ള പദ്ധതി 2018-ലാണ് കമ്പനി പ്രഖ്യാപിക്കുന്നത്.
ആക്ടീവ്,അംബീഷൻ,റേഞ്ച് ടോപ്പിങ്ങ് എന്നിങ്ങനെ മൂന്ന് പ്രധാന വേരിയൻറുകളിലാണ് സ്കോഡ കുഷാക്ക് ഇന്ത്യയിൽ ലഭ്യമാവുന്നത്. 16,17 ഇഞ്ച് അലോയ്കളിലും ഇത് ലഭ്യമാണ്.
10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഒരു വലിയ ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, കണക്റ്റുചെയ്‌ത കാർ ടെക് എന്നിവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
10 മുതൽ 11 ലക്ഷം വരെയായിരിക്കും സ്കോഡ കുഷാക്കിൻറെ പ്രതീക്ഷിക്കുന്ന വില. എസ്.യു.വി ശ്രേണിയിലുള്ള മറ്റ് വണ്ടികളുമായി മത്സരിക്കാൻ പ്രാപ്താമായിരിക്കും കുഷാക്ക്