Sobhita Dhulipala: ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിൽ ഹോട്ട് ലുക്കിൽ ശോഭിത ധുലിപാല

Sun, 09 Jul 2023-1:20 pm,

ആന്ധ്രാപ്രദേശിലെ തെനാലിയിൽ ജനിച്ച ശോഭിത ധുലിപാല ഫെമിന മിസ് ഇന്ത്യ 2013 സൗന്ദര്യമത്സരത്തിൽ ഫസ്റ്റ് റണ്ണേഴ്‌സ് അപ്പായിരുന്നു. പിന്നീട് ഫിലിപ്പീൻസിൽ നടന്ന മിസ് എർത്ത് 2013ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

 

2016-ൽ അനുരാഗ് കശ്യപിന്റെ 'രാമൻ രാഘവ് 2.0' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം പിന്നീട് 'ഷെഫ്', 'കാലകാണ്ടി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

 

'മെയ്ഡ് ഇൻ ഹെവൻ' എന്ന പ്രൈം വീഡിയോ പരമ്പരയിലെ അഭിനയത്തിന് ശോഭിത ധുലിപാല വലിയ നിരൂപക പ്രശംസ നേടി. വെഡിങ് പ്ലാനറായ താര ഖന്ന എന്ന വേഷമാണ് അവർ ചെയ്തത്.

ദി നൈറ്റ് മാനേജരിൽ കാവേരി കെ ദീക്ഷിത് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധുലിപാല, സങ്കീർണ്ണമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് താൻ ഒരു മികച്ച കലാകാരിയാണെന്ന് തെളിയിക്കുന്നു.

തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികളിലായി ദക്ഷിണേന്ത്യൻ സിനിമകളിലും സജീവമാണ് ശോഭിത ധുലിപാല. മൂത്തോൻ, കുറുപ്പ് എന്നീ ചിത്രങ്ങളാണ് താരം മലയാളത്തിൽ അഭിനയിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link