Sobhita Dhulipala: മഞ്ഞില്‍ അലിഞ്ഞ ഗസല്‍ പോലെ..! പുത്തന്‍ ചിത്രങ്ങളുമായി ശോഭിത
ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച ശോഭിത മോഡലിംഗ് രംഗത്തും സജീവമാണ്.
നിവിൻ പോളി ചിത്രം മൂത്തോനിലൂടെയാണ് ശോഭിത മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ദുൽഖർ സൽമാൻ നായകനായ കുറുപ്പിൽ നായികയായി തിളങ്ങുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.
2013 മിസ് ഇന്ത്യ എർത്ത് കിരീടം ചൂടിയ ശോഭിതയ്ക്ക് കരിയറിന്റെ തുടക്കത്തിൽ നിറത്തിന്റെ പേരിൽ അവഗണനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
മെയ്ഡ് ഇൻ ഹെവൻ, ദ നൈറ്റ് മനേജർ എന്നീ സീരീസുകളാണ് ശോഭിത എന്ന നടയെ കൂടുതൽ പ്രശസ്തയാക്കിയത്.
അഭിനയം കൊണ്ട് മാത്രമല്ല, വസ്ത്രധാരണം കൊണ്ടും ശോഭിത ആരാധകരുടെ മനം കവരാറുണ്ട്.
സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ള താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും വൈറലാണ്.