Solar Eclipse 2023: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം, ഈ രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത് സുവർണ്ണ ദിനങ്ങൾ!!

Mon, 17 Apr 2023-6:03 pm,

യഥാർത്ഥത്തിൽ, ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണ ദിനത്തിൽ, സർവാർത്ത സിദ്ധി, പ്രീതി തുടങ്ങിയ ശുഭകരമായ യോഗങ്ങള്‍ രൂപം കൊള്ളുന്നു. ഇതുകൂടാതെ ഈ ദിവസം സൂര്യൻ ബുധൻ, രാഹു എന്നിവയുമായി സഖ്യമുണ്ടാക്കും. ഈ പ്രത്യേക ഗ്രഹനിലകൾ എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും 3 രാശിക്കാർക്ക് ഇത് ഏറെ ശുഭകരമായിരിക്കും. അതായത് 3 രാശിക്കാര്‍ക്ക് ആദ്യ സൂര്യ ഗ്രഹണം സുവർണ്ണ ദിനങ്ങൾ കൊണ്ടുവരുന്നു...!! ഏതൊക്കെ രാശിക്കാർക്കാണ് സൂര്യഗ്രഹണം ശുഭകരവും ഫലദായകവുമാകുന്നത് എന്ന് നോക്കാം.

 

കര്‍ക്കിടകം രാശി 

സൂര്യ ഗ്രഹണ  ദിവസം രൂപപ്പെടുന്ന ശുഭകരമായ യോഗം കര്‍ക്കിടകം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. സമൂഹത്തില്‍ ഇത്തരക്കാരുടെ നിലയും ബഹുമാനവും വർദ്ധിക്കും. ഈ രാശിക്കാര്‍ക്ക്  തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ജോലി മാറാനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസും നന്നായി നടക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നതിനുള്ള ശക്തമായ അവസരങ്ങള്‍ ഉണ്ടാകും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങൾക്ക് അവിസ്മരണീയമായ ഒരു യാത്ര പോകാനുള്ള അവസരവും ലഭിക്കും.  

മിഥുനം രാശി

ആദ്യ സൂര്യഗ്രഹണം മിഥുനം രാശിക്കാർക്ക് ഏറെ  ഗുണകരമായിരിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുക മാത്രമല്ല തൊഴില്‍ രംഗത്ത്‌ ഉന്നതിയുടെ വാതിലുകള്‍ തുറക്കുകയും ചെയ്യും. സർഗ്ഗാത്മകത അതിന്‍റെ ഉച്ചസ്ഥായിയിലായിരിക്കും. നിങ്ങൾക്ക് ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഈ സമയത്ത് സാധിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ താത്പര്യം വര്‍ദ്ധിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും.  

ധനു രാശി ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ധനു രാശിക്കാർക്ക് ഗുണം നൽകും. ഈ രാശിക്കാരുടെ  ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും വർദ്ധിക്കും. പുതിയ വീടോ വാഹനമോ വാങ്ങാന്‍ അവസരം ലഭിക്കും. കൂടാതെ, ജോലിയിൽ പ്രമോഷൻ ലഭിക്കും. ശമ്പളം കൂടാം. ബിസിനസ് നടത്തുന്നവര്‍ക്ക് പുതിയ ഇടപാട് ഉറപ്പിക്കാന്‍ ഇത് നല്ല സമയമാണ്.  ഈ രാശിക്കാര്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കാനും അത് ലഭിക്കാനും സാധിക്കും. എന്നാല്‍, ഈ രാശിക്കാര്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link