Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്, ഈ രാശിക്കാര്‍ക്ക് ഏറെ ദോഷം
ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന് സംഭവിക്കും. ഇന്ത്യൻ സമയം അനുസരിച്ച് ഒക്ടോബർ 14ന് രാവിലെ 8:34 മുതൽ അർദ്ധരാത്രി 2:25 വരെയാണ് ഈ ഗ്രഹണം സംഭവിക്കുക. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും ഇത് ചില രാശിക്കാരില്‍ ചില പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. സൂര്യഗ്രഹണത്തിന്‍റെ പ്രതികൂല ഫലങ്ങൾ നേരിടുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
മേടം (Aries Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം മേടം രാശിക്കാർക്ക് അശുഭകരമായ ഫലങ്ങൾ നൽകും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. ഇത്തരക്കാർ അടുപ്പമുള്ളവരിൽ നിന്ന് വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. നഷ്ടം സംഭവിക്കാന്‍ സാധ്യത. ജോലി ചെയ്യുന്നവർക്ക് പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം.
ഇടവം (Taurus Zodiac Sign): ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം ഇടവം രാശിക്കാർക്ക് അശുഭകരമായിരിക്കും. ഈ ആളുകൾക്ക് ധനനഷ്ടം, മാന നഷ്ടം എന്നിവ സംഭവിക്കാം. ഈ സമയത്ത് ജാഗ്രത പാലിക്കുന്നതാണ് നല്ലത്. സംസാരത്തിൽ സംയമനം പാലിക്കുക, അല്ലാത്തപക്ഷം ദോഷം സംഭവിക്കാം. ഒരു വിവാദത്തിലും അകപ്പെടാതിരിക്കുക.
കന്നി (Virgo Zodiac Sign): സൂര്യഗ്രഹണം കന്നിരാശിക്കാര്‍ക്ക് ഒട്ടും ശുഭകരമല്ല. ഇത് ഈ രാശിക്കാരെ പല വിധത്തിൽ ബുദ്ധിമുട്ടിക്കും. ആരോടും തർക്കിക്കരുത്, ബന്ധുക്കളുമായും സുഹൃത്തുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. സംസാരത്തിൽ സംയമനം പാലിക്കുക, അനാവശ്യ കോപം, വിദ്വേഷം എന്നിവ ഒഴിവാക്കുക. അല്ലെങ്കിൽ നഷ്ടം സഹിക്കേണ്ടിവരും.
തുലാം (Libra Zodiac Sign): രണ്ടാം സൂര്യഗ്രഹണ സമയത്ത് തുലാം രാശിക്കാർ ജാഗ്രത പാലിക്കണം. അനാവശ്യ സമ്മർദ്ദം ഒഴിവാക്കുക. പെരുമാറ്റത്തില്‍ ശ്രദ്ധിക്കുക, ഈ സമയത്ത്, മാനസിക സമ്മർദ്ദം വർദ്ധിക്കും. ക്ഷമയോടെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുക. ഇത് ആശ്വാസം നൽകും. ആളുകളോട് ശ്രദ്ധാപൂർവ്വം സംസാരിക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)