Surya Grahan 2024: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 8ന്; ഈ 7 നക്ഷത്രക്കാര്‍ക്ക് അപകടം!
ചിത്തിര : അനാവശ്യ ചിന്തകളെ ഗൗനിക്കരുത്. എടുത്തുചാട്ടം പാടില്ല. വാക്കുകളും പ്രവര്‍ത്തികളും വളരെയേറെ സൂക്ഷിക്കണം. ശിവക്ഷേത്രത്തില്‍ പൂജിച്ച ഭസ്മം എപ്പോഴും കയ്യില്‍ കരുതുന്നത് നല്ലതാണ്.
പൂരം : ഈ നക്ഷത്രക്കാര്‍ സാമ്പത്തികമായി തകര്‍ച്ച നേരിടാനുള്ള സാധ്യതയാണ് കാണുന്നത്. ബിസിനസ് ചെയ്യുന്നവരും പണം കടം കൊടുക്കുന്നവരും ശ്രദ്ധിക്കണം. വഞ്ചിതരാകാനുള്ള സാധ്യതയുണ്ട്. നാരായണ മന്ത്രം ചൊല്ലുന്നതും ഭസ്മമോ തുളസിയിലയോ കയ്യില്‍ കരുതുന്നത് നല്ലതാണ്.
മകയിരം: സൂര്യഗ്രഹണം വരെ മകയിരം നക്ഷത്രക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്തിനും ഏതിനും തടസമുണ്ടാകും. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടും. പരമശിവനെയും സുബ്രമണ്യനെയും പ്രാര്‍ത്ഥിക്കുന്നതും ശിവക്ഷേത്രത്തിലെ പ്രസാദമണിയുന്നതും നല്ലതാണ്.
പുണര്‍തം: കുടുംബത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എന്ത് ചെയ്താലും പരാജയം മുന്നില്‍ കാണും. പുതിയ കാര്യങ്ങള്‍ ചെയ്യാനായി ഇറങ്ങിപ്പുറപ്പെടരുത്. ഗ്രഹണം കഴിയും വരെ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത് നല്ലതാണ്.
അവിട്ടം : സൂര്യഗ്രഹണം വരെ അവിട്ടം നക്ഷത്രക്കാരെ ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാന്‍ സാധ്യതയുണ്ട്. വരവിനേക്കാള്‍ കൂടുതലായിരിക്കും ചിലവ്. വിചാരിക്കാത്ത രീതിയില്‍ പണം നഷ്ടമാകും. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. ശിവനെ പ്രാര്‍ത്ഥിക്കുകയും ശിവപ്രസാദം അണിയുകയും ചെയ്യുന്നത് ഉത്തമമാണ്.
തിരുവാതിര : അപകടങ്ങള്‍ വരാന്‍ സാധ്യത കൂടുതലുള്ള നക്ഷത്രമാണ് തിരുവാതിര. അപകടകരമായ ജോലികള്‍ ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തുപോകുമ്പോള്‍ ശിവക്ഷേത്രത്തില്‍ പൂജിച്ച പ്രസാദം അണിയുക. പഞ്ചാക്ഷരീ മന്ത്രം ചൊല്ലുക.
രോഹിണി : ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള നക്ഷത്രമാണിത്. ഈ നക്ഷത്രക്കാര്‍ക്ക് അപകടങ്ങളും മുറിവുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇവര്‍ക്ക് ദേവീകൃപ കൂടിയേ തീരൂ. ഇതിനായി ദേവീ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിക്കണം. ശിവനെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.