Somvati Purnima 2021: ഇന്ന് സോമവതി പൂർണിമ, ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ ഈ ഉപായങ്ങൾ കൈക്കൊള്ളുക

Mon, 20 Sep 2021-5:19 pm,

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവി ആൽ മരത്തിൽ വസിക്കുന്നു. എല്ലാ പൗർണ്ണമി ദിവസങ്ങളിലും രാവിലെ കുളികഴിഞ്ഞ് ആൽമരത്തിന് മധുരമുള്ള പാൽ നൽകിയാൽ, ലക്ഷ്മി ജി സന്തോഷിക്കുകയും സമ്പത്ത് നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.

സാമ്പത്തിക പരിമിതികൾ നേരിടുന്നവർ അല്ലെങ്കിൽ ചില കാരണങ്ങളാൽ പെട്ടെന്നുള്ള ധനനഷ്ടം അനുഭവിക്കുന്നവർ പൗർണ്ണമി വൈകുന്നേരം ചന്ദ്രോദയ സമയത്ത് ചന്ദ്രന്  പാലിൽ പഞ്ചസാരയും അരിയും ചേർത്ത് 'ഓം ഐം ക്ളീം സോമായ നമ:' എന്ന മന്ത്രം ജപിച്ച് അർപ്പിക്കുക. ഇത് അവർക്ക് സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകും.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ ചിത്രത്തിന് മുന്നിൽ പൂർണിമ ദിവസം 11 മഞ്ഞ കൌടികൾ സമർപ്പിക്കുക. അവയിൽ മഞ്ഞൾ വിതറുക. ഇതിനുശേഷം പിറ്റേന്ന് രാവിലെ ഈ കൌടികൾ ചുവന്ന തുണിയിൽ കെട്ടി നിങ്ങളുടെ പൂജാമുറിയിലോ അല്ലെങ്കിൽ പണം സൂക്ഷിക്കുന്നിടത്തോ വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.

സമ്പത്തും സമൃദ്ധിയും ലഭിക്കുന്നതിന് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ഇതിനായി പൂർണിമ ദിനത്തിൽ ലക്ഷ്മീദേവിയുടെ ക്ഷേത്രത്തിൽ പോയി അവൾക്ക് സുഗന്ധദ്രവ്യങ്ങളും സുഗന്ധ അഗർബത്തിയും സമർപ്പിക്കുക.

മഹാവിഷ്ണുവിനൊപ്പം ലക്ഷ്മീദേവിയെ ആരാധിച്ചാൽ, ഇരുവരുടെയും അനുഗ്രഹത്താൽ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഇതോടൊപ്പം ബാക്കിയുള്ള ജോലികളും പൂർത്തിയാകും. ഇതിനായി പൂർണിമ ദിനത്തിൽ ക്ഷേത്രത്തിൽ ലക്ഷ്മി-നാരായണനെ ആരാധിക്കുകയും തേങ്ങയും കൽക്കണ്ടം കൊണ്ടുള്ള പ്രസാദവും സമർപ്പിക്കുക.

കഠിനാധ്വാനത്തിന് ശേഷവും ബിസിനസ്സിൽ പുരോഗതിയുണ്ടാകുന്നില്ലയെങ്കിൽ പങ്കാളിത്തത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ എല്ലാ പൗർണ്ണമിയിലും, 'ഓം നമോ ഭഗവതേ നാരായണായ' എന്ന മന്ത്രം 108 തവണയെങ്കിലും ജപിക്കുക.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link