Sonam Kapoor-Anand Couple Pictures: റൊമാന്‍റിക് മൂഡിൽ സോനം കപൂറും ആനന്ദ് അഹൂജയും!!

Tue, 09 Jan 2024-10:33 pm,

തന്‍റെ കുറ്റമറ്റ ഫാഷൻ സെൻസിലൂടെ ആരാധകരെ ആകർഷിക്കുന്നതിൽ സോനം ഒരിക്കലും പരാജയപ്പെടുന്നില്ല. Fashion ഏറ്റവുമധികം ഇഷ്ടപ്പെടുകയും  അത്  ആഘോഷിക്കുകയും ചെയ്യുന്ന താരമാണ് സോനം കപൂര്‍... 

സിനിമാലോകത്ത്  Bollywood Style Icon എന്നറിയപ്പെടുന്ന താരമാണ് സോനം കപൂര്‍. 38-ാം വയസ്സിൽ ഒരു മകന്‍റെ  അമ്മയായതിന് ശേഷം  താരം  നടത്തിയ ഫോട്ടോ ഷൂട്ട്‌ എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. 

അടുത്തിടെ സോനം പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  തരംഗമായി  മാറിയിരിയ്ക്കുകയാണ്. സോനം കപൂർ തന്‍റെ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. എല്ലായ്പ്പോഴും എന്നപോലെ, ഫോട്ടോകളിൽ ദമ്പതികൾ ഏറെ അതിശയകരമായി കാണപ്പെടുന്നു. 

അതിശയിപ്പിക്കുന്ന ലുക്കിലാണ് ഏറ്റവും പുതിയ ഫോട്ടോകളിൽ സോനവും ആനന്ദും കാണപ്പെടുന്നത്. സ്റ്റൈലിന്‍റെ  കാര്യത്തിൽ സോനവും ആനന്ദും ഒന്നിനൊന്ന് മികച്ചവര്‍ തന്നെ എന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നു....

സ്റ്റൈലിന്‍റെ കാര്യത്തിൽ സോനത്തെ കടത്തിവെട്ടാന്‍ ബോളിവുഡില്‍ ആരുമില്ല. എന്നത്തേയും പോലെ ഇത്തവണയും ഡിസൈനർ വസ്ത്രങ്ങളിലാണ് താരം എത്തുന്നത്. വേഷവിധാനത്തിനൊപ്പം, അവര്‍ ധരിച്ചിരിയ്ക്കുന്ന ആഭരണങ്ങളും ഏറെ മനോഹരമാണ്. ആനന്ദ് അഹൂജയും  തകർപ്പൻ ലുക്കിലാണ് ചിത്രങ്ങളില്‍ കാണപ്പെടുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link