Kaviyoor Ponnamma: ഗായികയായെത്തിയ മലയാളത്തിന്റെ പൊന്നമ്മ
പന്ത്രണ്ട് വയസ്സുള്ളപ്പോൾ തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിൽ ഗായികയായി അരങ്ങേറ്റം കുറിച്ചു. സംഗീതസംവിധായകൻ ജി. ദേവരാജൻ ആണ് നാടകത്തിൽ പാടാനായി കവിയൂർ പൊന്നമ്മയെ വിളിച്ചത്.
പി. മാധുരി, ബി. വസന്ത എന്നിവരോടൊപ്പം ആലപിച്ച അംബികേ ജഗദംബികേ എന്ന ഗാനം കവിയൂർ പൊന്നമ്മയുടെ എക്കാലത്തെയും മികച്ച ഗാനമാണ്. 1972ൽ പുറത്തിറങ്ങിയ തീർത്ഥയാത്ര എന്ന സിനിമയിലെ ഗാനമാണിത്.
1973ൽ പുറത്തിറങ്ങിയ ധർമ്മയുദ്ധം എന്ന സിനിമയിലെ മംഗലാംകാവിലേ എന്നാരംഭിക്കുന്ന ഗാനം. ജയചന്ദ്രൻ, പി.മാധുരി എന്നിവരോടൊപ്പം കവിയൂർ പൊന്നമ്മയുടെ സ്വരമാധുര്യവും കേൾവിക്കാരെ പിടിച്ചിരുത്തുന്നു.
1963ൽ പുറത്തിറങ്ങിയ കാട്ടുമൈന എന്ന ചിത്രത്തിലും അമ്മ പാടിയിട്ടുണ്ട്. ചിത്രത്തിൽ കമുകറ പുരുഷോത്തമനോടൊപ്പം കാവിലമ്മേ കരിങ്കാളി എന്ന ഗാനമാണ് അമ്മ ആലപിച്ചത്.
മോഹൻ സംവിധാനം ചെയ്ത ഇളക്കങ്ങൾ എന്ന സിനമയിലെ തുഷാര മണികൾ എന്ന ഗാനം. എംബി ശ്രീനിവാസൻ സംഗീതം നിർവ്വഹിച്ച ഗാനം രചിച്ചത് കാവാലം നാരായണപണിക്കരാണ്.