OTT Release Movies : ഒക്ടോബറിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുന്ന തെന്നിന്ത്യൻ ചിത്രങ്ങൾ ഏതൊക്കെ?

Thu, 30 Sep 2021-6:06 pm,

കാവിനും അമൃത അയ്യരും അഭിനയിച്ച സർവൈവൽ ത്രില്ലർ ചിത്രമാണ് ലിഫ്റ്റ്. നവാഗതനായ വിനീത് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് -19 രോഗബാധയെ തുടർന്ന് നിർമ്മാതാക്കൾ ഡിസ്നി+ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചിത്രം ഒക്ടോബർ 1 ന് റിലീസ് ചെയ്യും.

 ഒകോടോബർ ഏഴിന് OTT റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) ചിത്രമാണ് ഭ്രമം. ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ചിത്രം റിലീസ് ചെയ്യുന്നത്. ദേശീയ അവാർഡ് കരസ്ഥമാക്കി ഹിന്ദി ചിത്രം അന്ധാദുന്റെ (Andhadhun) മലയാളം റീമേക്കാണ് ഭ്രമം (Bhramam). പൃഥ്വിരാജിനെ കൂടാതെ ഉണ്ണി മുകുന്ദൻ, രാശി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ്, ശങ്കർ, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്

കങ്കണ റണാവത്ത്  (Kangana Ranaut) - അരവിന്ദ് സ്വാമി (Aravind Swami) ചിത്രം തലൈവിയുടെ തമിഴ്, തെലുങ്ക് പതിപ്പുകൾ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ഒക്ടോബര് 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ചിത്രമാണ് തലൈവി. 

എം ശശികുമാറും ജ്യോതികയും കേന്ദ്ര കഥാപത്രങ്ങളായി എത്തുന്ന ഫാമിലി ഡ്രാമ ചിത്രമാണ് ഉടന്പിറപ്പെ. ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 14 ന് റിലീസ് ചെയ്യും. ചിത്രത്തിൽ  സമുദ്രക്കനി, സൂരി, കലൈയരസൻ, നിവേദിത സതീഷ്, സിജ റോസ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെയായി എത്തുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link