Pranitha Subhash വിവാഹിതയായി, വ്യവസായിയായ നിധിൻ രാജുവാണ് വരൻ

Tue, 01 Jun 2021-8:20 pm,

തമിഴ് നടൻ സൂര്യയുടെ മാസ് എന്ന ചിത്രത്തിലുടെ സുപരിചിതയായ തെന്നിന്ത്യൻ നായികയും കന്നടാ നടിയുമായ പ്രണിത സുഭാഷ് വിവാഹിതയായി. കർണാടകയിലെ വ്യവസായി നിധിൻ രാജുവാണ് വരൻ. ഇന്നലെ മെയ് 30നായിരുന്നു നടി വിവാഹിതയായത്.

കോവിഡ് പ്രൊട്ടോക്കോൾ പാലിച്ച് നടത്തി വിവാഹചങ്ങിൽ വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. വിവാഹം ദിവസം നടി സോഷ്യൽ മീഡിയയിലൂടെ വിവാഹ വിവരം പങ്കെവച്ചപ്പോഴാണ് നടിയുടെ കല്യാണം കഴിഞ്ഞു എന്ന് പുറംലോകം അറിയുന്നത്.

കന്നട ചിത്രം പോർക്കിയിലൂടെയാണ് പ്രണിത സിനമയിലേക്കെത്തുന്നത്. തമിഴിൽ മാസിന് പുറമെ കാർത്തി ചിത്രം ശകുനി ജമിനി ഗണേശനും സുരുളി രാജനും എന്ന് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

റിലീസാകാനൊരുങ്ങുന്ന അജയ് ദേവഗൺ ചിത്രം ഭുജ്- ദി പ്രൈഡ് ഓഫ് ഇന്ത്യയിലൂടെ നടി ബോളിവുഡിലേക്ക് രംഗപ്രവേശനം ലഭിച്ചിരിക്കുന്നത്. ഷൂട്ടിങ് പുരോഗമിക്കുന്ന ഹഗാമ 2ലും പ്രണിത അഭിനയിക്കുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link