ഓടക്കുഴൽ പിടിച്ച് മയിൽപ്പീലിയും ചൂടി സൗഭാഗ്യയുടെ ഉണ്ണിക്കണ്ണൻ
ജന്മാഷ്ടമി ദിവസത്തിൽ സൗഭാഗ്യ പങ്കുവെച്ച മകൾ സുദർശനയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ഉണ്ണിക്കണ്ണന്റെ വേഷമണിയിച്ചൊരുക്കിയിരിക്കുകയാണ് സുദർശനയെ. കയ്യിലൊരു ഓടക്കുഴലും തലയിൽ മയിൽപ്പീലിയും ചാർത്തി ഒരു കുഞ്ഞ് കണ്ണൻ തന്നെയാണ്.
അർജുൻ ആണ് ഈ മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് രേഖപ്പെടുത്തിയത്.