Spadikam 4k | സ്ഫടികത്തിൽ സ്മിത കൊണ്ട് വന്ന ലുങ്കി കേരളത്തിൻറെ ആയിരുന്നില്ല; ഞാൻ അൽപ്പം വിഷമിച്ചു - ഭദ്രൻ പറഞ്ഞത്
ഏഴിമല പൂഞ്ചോലയും സിൽക്ക്സ്മിതയും അതിന് വല്ലാത്തൊരു മാസ്മരികതയുണ്ട്. സ്ഫടികത്തിനെ ഹിറ്റാക്കിയതിൽ ആ പാട്ടിനും പങ്കുണ്ട്. സിൽക്ക്സ്മിത എന്ന താരത്തിനെ മലയാളികളുടെ പ്രിയപ്പെട്ട താരമാക്കിയ പാട്ട് കൂടിയായിരുന്നു അത്.
സ്ഫടികത്തിലെ സിൽക്ക്സ്മിതയുടെ അഭിനയം സംബന്ധിച്ച് ചില വസ്തുതകൾ സംവിധായകൻ ഭദ്രൻ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭദ്രൻ പറഞ്ഞ വാക്കുകളാണ് വൈറലായത്.
അധികം ആരും കേൾക്കാത്ത കഥയായിരുന്നു ഇത്. ഇതുവരെ സിൽ്ക്ക്സമിതയുടെ അഭിനയത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാക്കിയ കഥാപാത്രം കൂടിയായിരുന്നു അത്
ചിത്രത്തിലെ കഥാപാത്രമായ ലൈലക്ക് ലുങ്കിയും ബ്ലൗസുമായിരുന്നു വേഷം.എന്നാൽ അവൾ വാങ്ങിയ ലുങ്കി സിനിമയിലെ കഥാപാത്രത്തിന് പറ്റിയതല്ലായിരുന്നു. ഞാൻ അൽപ്പം വിഷമിച്ചു, ഞാൻ അവളുടെ സിനിമയിലെ കഥാപാത്രത്തിൻറെ സ്വഭാവം വിശദീകരിച്ചു.കറുത്തമ്മയെ വരെ മാതൃകയിൽ കാണിച്ചു-ഭദ്രൻ പറയുന്നു
രാത്രി 9.30 ആകുമ്പോഴേക്കും വേഷവിധാനവുമായി തയ്യാറാവുമെന്ന് അവൾ ഉറപ്പുനൽകി," -രാത്രി 9.30ന് സിൽക്കിൻറെ കോസ്റ്റ്യൂമർ വന്ന് അവനെ അവളുടെ മുറിയിലേക്ക് ക്ഷണിച്ചു. "അവൾ വസ്ത്രം ധരിച്ച് തയ്യാറായി നിന്നിരുന്നു, എൻറെ കഥാപാത്രത്തിന് പറ്റിയ വിധമായിരുന്നു അത്- ആ വേഷമാണ് സിൽക്ക് സ്ഫടികത്തിൽ തകർത്താടിയത്.