Dhanshakti Rajayoga: ചൊവ്വ ശുക്ര സംഗമം സൃഷ്ടിക്കും ധനശക്തി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

Tue, 30 Jan 2024-10:36 am,

Dhanshakti Rajayoga 2024: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും നിശ്ചിത ഇടവേളയിൽ രാശി മാറ്റുകയും അതിലൂടെ ശുഭ-അശുഭകരമായ യോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഫെബ്രുവരി മാസത്തിൽ ചൊവ്വയും ശുക്രനും സംക്രമിച്ച്  ഒരു പ്രധാന സംയോഗം രൂപപ്പെടുന്നു.

ഫെബ്രുവരി അഞ്ചിന് ചൊവ്വ സംക്രമിച്ച് മകര രാശിയിലേക്ക് പ്രവേശിക്കും. ഫെബ്രുവരി 12ന് ശുക്രൻ മകര രാശിയിൽ പ്രവേശിക്കും. ഇക്കാരണത്താൽ മകരത്തിൽ ചൊവ്വയുടെയും ശുക്രൻ്റെയും സംയോഗം ഉണ്ടാകും അതിലൂടെ ധനശക്തി രാജയോഗം സൃഷ്ടിക്കും.

ഈ രാജയോഗം 3 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ചൊവ്വയും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ധനശക്തി രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഉയർന്ന സ്ഥാനവും സാമ്പത്തിക ഉയർച്ചയും നൽകുമെന്ന് അറിയാം...

മേടം (Aries): ധനശക്തി രാജയോഗം മേട രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. മേട രാശിയുടെ അധിപൻ ചൊവ്വയാണ്, ചൊവ്വയും ശുക്രനും ചേർന്ന് ധനശക്തി രാജയോഗം സൃഷ്ടിക്കുന്നു.  അതുകൊണ്ടുതന്നെ ഇത് ഇക്കൂട്ടർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിലും ബിസിനസ്സിലും മികച്ച വിജയം നേടാൻ കഴിയും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും, ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കും, പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകാൻ സാധ്യത.

ഇടവം (Taurus): ധനശക്തി രാജയോഗം ഇടവ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ധനശക്തി രാജയോഗത്തിന് ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കാൻ കഴിയും. ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളും പൂർത്തിയാക്കാൻ കഴിയും. ചില നല്ല വാർത്തകൾ ഇ സമയം ലഭിച്ചേക്കാം. കുടുംബാന്തരീക്ഷവും നല്ലതായിരിക്കും. മതപരവും മംഗളകരവുമായ പരിപാടികളിൽ പങ്കെടുക്കാണ് യോഗമുണ്ടാകും. ദൂരയാത്രയ്ക്ക് സാധ്യത.

ധനു (Sagittarius): ധനു രാശിക്കാർക്ക് ധനശക്തി രാജയോഗത്തിൽ നിന്ന് വലിയ ലാഭം ലഭിക്കും. ഇവർക്ക് അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. സംസാര ശക്തിയിൽ ജോലി ചെയ്യും. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് എല്ലാവിധ പിന്തുണയും ലഭിക്കും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാൽ വലിയ ആശ്വാസം ലഭിക്കും. കരിയറിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും. വ്യക്തിത്വം മെച്ചപ്പെടും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link