Mahalakshmi Rajayoga: ചൊവ്വ ചന്ദ്ര സംയോഗത്തിലൂടെ മഹാലക്ഷ്മി യോഗം; ഈ 3 രാശിക്കാർക്കിനി സമ്പന്നകാലം

Thu, 15 Feb 2024-7:11 am,

നിലവിൽ മകര രാശിയില്‍ ഗ്രഹങ്ങളുടെ ഒരു സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. മകര രാശിയില്‍ ചൊവ്വയും ചന്ദ്രനും കൂടി സംയോചിച്ചിരിക്കുകയാണ്.  അതിലൂടെ മഹാലക്ഷ്മിയോഗം സൃഷ്ടിച്ചു.

ഈ യോഗത്തെ വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. പല രാശിക്കാരുടെയും ജീവിതത്തില്‍ ഈ ശുഭയോഗത്തിന്റെ നല്ല സ്വാധീനം ഉണ്ടാകും. ചൊവ്വയുടെയും ചന്ദ്രന്റെയും സംയോഗം ഒരു വ്യക്തിക്ക് വലിയ രീതിയിൽ സമ്പത്ത് നല്‍കും.  ഒപ്പം എല്ലാത്തരം സന്തോഷവും ഐശ്വര്യവും ജാതകർക്ക് കൈവരുത്തും.

നേതാക്കള്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഈ സമയം വളരെയധികം പ്രശസ്തി നേടാനാകുമെന്നാണ് പറയുന്നത്.  ചൊവ്വ ചന്ദ്ര കൂടിച്ചേരലിലൂടെ സൃഷ്‌ടിച്ച മഹാലക്ഷ്മി യോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

 

മേടം (Aries): ഈ രാശിയുടെ പത്താം ഭാവത്തിലാണ് മഹാലക്ഷ്മിയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ഈ സമയം എല്ലാ മേഖലകളിലും വിജയം ലഭിക്കും.  സമ്പത്തിലും സമൃദ്ധിയിലും വലിയ വര്‍ദ്ധനവ് ഉണ്ടായേക്കാം. വരുമാനം വര്‍ധിക്കുന്നതോടെ കൂടുതല്‍ സമ്പത്ത് നേടും.  നിങ്ങളുടെ കഠിനാധ്വാനത്തിന് പൂര്‍ണ ഫലം ഈ സമയം ലഭിക്കും. ജോലിയും കഠിനാധ്വാനവും അര്‍പ്പണബോധവും ഫലം നല്‍കും, ജോലികള്‍ വിലമതിക്കപ്പെടും, ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ഉണ്ടാകും, ചൊവ്വ കാരണം നിങ്ങളുടെ നേതൃത്വപരമായ കഴിവ് വര്‍ദ്ധിച്ചേക്കും, സാമ്പത്തിക സ്ഥിതിയും ശക്തമായിരിക്കും. ആവശ്യത്തിന് പണം സമ്പാദിക്കാന്‍ സാധിക്കും, ഈ സമയം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.

വൃശ്ചികം (Scorpio): ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് മഹാലക്ഷ്മിയോഗം രൂപപ്പെടുന്നത്.  ഈ സമയം ഇവർക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. അധ്വാനിക്കുന്ന ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഒരു കാര്യത്തിലും തിടുക്കം കാണിക്കരുത്, ഇത് നിങ്ങളുടെ ജോലിയെ നശിപ്പിച്ചേക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുകയും പണം കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. വലിയ നിക്ഷേപങ്ങള്‍ നടത്തി വന്‍ ലാഭം നേടാനുള്ള അവസരമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കാനാകും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. 

മകരം (Capricorn):  ഈ രാശിയുടെ ഒന്നാം ഭാവത്തിലാണ് മഹാലക്ഷ്മിയോഗം രൂപപ്പെടുന്നത്.  മകരം രാശിക്കാര്‍ക്ക് ഈ സമയം സുഖസൗകര്യങ്ങളും ആഡംബരങ്ങളും വര്‍ദ്ധിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങള്‍ക്ക് നല്ല സമയം ചെലവഴിക്കാനാകും. കരിയറിൽ നിങ്ങള്‍ സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും നന്നായി ഇടപഴകും.  ഇതിലൂടെ എല്ലാ മേഖലയിലും പരമാവധി വിജയം നേടാനാകും, പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും,  കരിയര്‍ അനുകൂലമായി മുന്നേറും. ഈ സമയം നിങ്ങളുടെ ആരോഗ്യവും നല്ലതാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link